ADVERTISEMENT

ഡബ്ലിൻ ∙ അയർലണ്ട് സിറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർഥനാ പരിപാടി ‘സാദര’ത്തിന്റെ സമാപനം 'പാട്രിസ് കോർദേ' പിതൃഹൃദയത്തോടെ- സൂം  മീറ്റിംഗിലൂടെ നടന്നു. അയർലണ്ട് നാഷനൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. 

 

ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തിൽ മാതൃകയാക്കണമെന്ന് ബിഷപ്പ് ഉത്ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിന്റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങൾക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തന്റെ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. 

 

സിറോ മലബാർ ചർച്ച് നാഷനൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകർമ്മങ്ങൾക്കും റവ. ഡോ. ജോസഫ്  കറുകയിൽ  കാർമ്മികനായിരുന്നു. പിതൃവേദി നാഷനൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷനൽ പ്രസിഡന്റ് തോംസൺ തോമസ്, വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസിസ് ജോസഫ് എന്നിവർ സംസാരിച്ചു. 

 

വടക്കൻ അയർലൻഡിലേയും റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും വിവിധ കുർബാന സെന്ററുകളിൽനിന്ന് നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. 

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. ‘പാട്രിസ് കോർഡ്’ എന്നപേരിൽ  അപ്പസ്തോലിക കത്തും മാർപാപ്പ പുറത്തിറക്കി.  

 

പരിശുദ്ധ കന്യകാ  മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ എട്ടു മുതൽ ആരംഭിച്ച യൗസേപ്പിതാവിന്റെ വർഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയർലണ്ട് സിറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ‘സാദരം’ എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്‌മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർഥനകളും നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിലധികം വൈദീകർ ‘സാദരം’  പരിപാടിയിൽ പങ്കെടുത്ത് സന്ദേശം നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com