ADVERTISEMENT

ബര്‍ലിന്‍ ∙ കൊറോണയ്ക്കെതിരായ പോരാട്ടത്തിനായി ജര്‍മനിയിലെ ഒരു ഡോക്ടറും സംഘവും ക്രിസ്മസ് ദിനങ്ങള്‍ ഉള്‍പ്പെടുത്തി 81 മണിക്കൂര്‍ ഇടതടവില്ലാതെ മാരത്തോണ്‍ വാക്സിനേഷന്‍ നല്‍കിയത് ശ്രദ്ധേയമായി

ഡൂയീസ്ബുര്‍ഗിലെ 40 കാരനായ ന്യൂറോളജിസ്റ്റ് ഡസം 24 ന് വെള്ളിയാഴ്ച രാവിലെ മുതല്‍ ഡ്യൂസ്ബര്‍ഗിലെ പ്രധാന റെയില്‍വേ സ്റേറഷനിലെ ഒരു ഹോട്ടലിലാണ് വാക്സിനേഷന്‍ മാരത്തണ്‍ നടത്തിയത്. ഡിസംബര്‍ 27 ന് വൈകുന്നേരം 6 വരെ രാവും പകലും വാക്സീൻ നല്‍കി. ഇതിനായി, 15 ഓളം ജീവനക്കാരെ നിയമിക്കുകയും വിവിധ നിര്‍മ്മാതാക്കളില്‍ നിന്ന് ആയിരക്കണക്കിന് വാക്സീന്‍ ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തുവെന്ന് ഡോക്ടര്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള വാക്സീനും ഇതില്‍ ഉള്‍പ്പെടുന്നു. 

ജര്‍മനിയിലെ എല്ലാ ഫെഡറല്‍ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വേരിയന്റ് സ്ഥിരീകരിച്ചതായി ഭരണകൂടം അറിയിച്ചു. രാജ്യത്ത് ക്രിസ്മസ് തലേന്ന് ഏകദേശം 700,000 വാക്സീനുകള്‍ നല്‍കിയതായി റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് അറിയിച്ചു.

ഓസ്ട്രിയയുടെ വിന്റര്‍ ടൂറിസം സീസണിന് ഉത്തേജനം നല്‍കിക്കൊണ്ട്, ജര്‍മ്മനിയിലെ റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) ഡിസംബര്‍ 25 മുതല്‍ അയല്‍രാജ്യമായ ഓസ്ട്രിയയെ റിസ്ക് ലിസ്ററില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചു. ഓസ്ട്രിയയ്ക്കൊപ്പം, ബെലീസ്, ബോസ്നിയ, മലേഷ്യ, സെര്‍ബിയ എന്നിവയെ ഹൈ റിസ്ക് പട്ടികയില്‍ നിന്ന് ഒഴിവാക്കി. യുഎസ്എ, സ്പെയിന്‍, ഫിന്‍ലാന്‍ഡ്, പോര്‍ച്ചുഗല്‍, സൈപ്രസ്, മൊണാക്കോ എന്നിവയെല്ലാം 'ഹൈ റിസ്ക്' വിഭാഗത്തിലേക്ക് അപ്ഗ്രേഡ് ചെയ്തു.

ജനസംഖ്യയുടെ 73.8 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു തവണ പ്രാഥമിക വാക്സിനേഷനെങ്കിലും ലഭിച്ചിട്ടുണ്ട്. 70.8 ശതമാനം പേര്‍ ഇതിനകം ോവിഡ് 19 നെതിരെ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുത്തിട്ടുണ്ട്. 35.9 ശതമാനം പേര്‍ക്ക് ബൂസ്ററര്‍ വാക്സിനേഷന്‍ ലഭിച്ചു (29.9 ദശലക്ഷം ആളുകള്‍). 21.7 ദശലക്ഷം ആളുകള്‍ വാക്സിനേഷന്‍ എടുത്തിട്ടില്ല (ജനസംഖ്യയുടെ 26.2 ശതമാനം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com