സിപിഎം പാർട്ടി കോൺഗ്രസ്: ബ്രിട്ടന്‍ അയർലൻഡ് സമ്മേളനങ്ങൾക്കു തുടക്കമായി 

flag-day
SHARE

ലണ്ടൻ ∙ സിപിഎം  ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ബ്രിട്ടനിലും അയർലൻഡിലുമുള്ള ബ്രാഞ്ചുകളുടെ സമ്മേളനങ്ങൾക്ക് തുടക്കമായി. സിപിഎമ്മിന്റെ ഓവർസീസ് വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി) ഹീത്രൂ ബ്രാഞ്ചിന്റെ സമ്മേളനത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. പാർട്ടി അംഗങ്ങൾ പങ്കെടുത്ത സമ്മേളനം പാർട്ടി ദേശീയ സെക്രട്ടറി ഹർസെവ് ബെയ്‌ൻസ്‌ ഉദ്ഘാടനം ചെയ്തു. പാർട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് ചെറിയാൻ, രാജേഷ് കൃഷ്ണ, ജനേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബിനോജ് ജോൺ പ്രവർത്തന റിപ്പോർട് അവതരിപ്പിച്ചു. 

സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നത് ഹീത്രൂ ബ്രാഞ്ചാണ്. ദേശീയ സമ്മേളനം വൻവിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് സമ്മേളനം രൂപരേഖ തയാറാക്കി. അടുത്ത സമ്മേളനം വരെ ബ്രാഞ്ചിന്റെ പ്രവർത്തനങ്ങൾ നയിക്കുവാനായി  ബിനോജ് ജോണിനെ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു.

ബ്രാഞ്ച് സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ പങ്കെടുക്കുന്ന എഐസി ദേശീയ സമ്മേളനം  ഫെബ്രുവരി 5, 6 തിയതികളിൽ  ഹീത്രൂവിൽ വച്ചാണ് നടക്കുക. പാർട്ടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22 നു പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി  ഹർസേവ് ബെയ്‌ൻസ്‌  കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും  ചേർന്ന് ഏറ്റുവാങ്ങി  മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രൂവിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS