ADVERTISEMENT

എഡിൻബൊറോ ∙ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി സിപിഎമ്മിന്റെ ഓവർസീസ് വിഭാഗമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (എഐസി)ന്റെ ബ്രാഞ്ച് സമ്മേളനങ്ങൾ പുരോഗമിക്കുന്നു. സ്കോട്ട്ലൻഡിലെ പ്രധാന പട്ടണങ്ങളായ എഡിൻബൊറോ, ഇൻവെർനെസ് എന്നീ ബ്രാഞ്ചുകളുടെ സമ്മേളനം വിജയകരമായി പൂർത്തിയായി.

സ്കോട്ട്ലൻഡിന്റെ തലസ്ഥാന നഗരമായ എഡിൻബൊറോ ബ്രാഞ്ച് സമ്മേളനം പാർട്ടി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കുര്യൻ ജേക്കബ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേൽ സമ്മേളന പ്രതിനിധികൾ വിശദമായ ചർച്ച നടത്തി. കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാജേഷ് ചെറിയാൻ, ജനേഷ് നായർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.  ബ്രാഞ്ച് സെക്രട്ടറിയായി കുര്യൻ ജേക്കബിനെ സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു.

ബ്രിട്ടനിലെ വടക്കേ അറ്റത്തുള്ള പ്രധാന നഗരമായ ഇൻവെർനെസ്സിലെ എഐസി ബ്രാഞ്ച് സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കാർത്തികേയൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറിയായി കാർത്തികേയൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. ഫെബ്രുവരി 5 , 6 തിയതികളിൽ ഹീത്രൂവിൽ വെച്ച് നടക്കുന്ന എഐസി ദേശീയ സമ്മേളനം വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാർട്ടിയുടെ എഡിൻബൊറോ, ഇൻവെർനെസ്സ് ബ്രാഞ്ച് സമ്മേളനങ്ങൾ മുഴുവൻ അംഗങ്ങളോടും അനുഭാവികളോടും അഭ്യർഥിച്ചു.

പാർട്ടി ദേശീയ സമ്മേളനത്തിൽ ഉയർത്താനുള്ള പതാക മാർക്സിസ്റ്റ് ആചാര്യൻ കാൾ മാർക്സിന്റെ ശവകുടീരത്തിൽ നിന്ന് ജനുവരി 22 നു പ്രയാണം ആരംഭിക്കും. പാർട്ടി സെക്രട്ടറി ഹർസേവ് ബെയ്‌ൻസ്‌ കൈമാറുന്ന പതാക സ്വാഗതസംഘം ചെയർമാൻ ബിനോജ് ജോണും കൺവീനർ രാജേഷ് കൃഷ്ണയും  ചേർന്ന് ഏറ്റുവാങ്ങി മാർക്സ് മെമ്മോറിയൽ ലൈബ്രറിയിൽ എത്തിക്കും. അവിടെ നിന്നും പതാക ഹീത്രൂവിലെ സമ്മേളന നഗരിയിൽ എത്തിച്ചേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com