ധീരജിന്റെ കൊലപാതകം: പ്രതിഷേധിച്ച് സമീക്ഷ യുകെ

sameeksha-dheeraj
SHARE

ലണ്ടൻ ∙ ഇടുക്കി പൈനാവിൽ ഗവൺമെന്റ് എൻജിനീയറിംഗ്‌ കോളേജിലെ വിദ്യാർഥിയും എസ്‌എഫ്‌ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതകത്തിൽ  യുകെയിലെ ഇടതുപക്ഷ കല സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ ശക്തമായ പ്രതിക്ഷേധം അറിയിച്ചു. കോൺഗ്രസിന്റെ നേതൃത്വത്തിൽ കെഎസ്‍യുവും യൂത്ത് കോൺഗ്രസും നടത്തുന്ന മനുഷ്യത്വരഹിതമായ അക്രമ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിക്കാൻ കേരള ജനതക്കൊപ്പം പ്രവാസികളും അണിചേരുകയാണു. യുകെയിലെ മലയാളികളെ അണിനിരത്തി സമീക്ഷ യുകെ പ്രതിഷേധദിനമാചരിച്ചു. 

ക്രൂരവും പൈശാചികവുമായ കൊലയാണ്‌ നടന്നത്‌. പുറത്തുനിന്നുള്ളവരടക്കം ഇതിൽ പങ്കാളികളാണ്‌. കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത നീക്കമാണിത്‌. കഴിഞ്ഞ ആറ്ു വർഷത്തിനിടെ 21 സിപിഎം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടത്‌. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മികച്ച ക്രമ സമാധാന പരിപാലനത്തിന് പരിശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനുള്ള നിഗൂഢ ലക്ഷ്യവും അക്രമ രാഷ്ട്രീയകാർക്കുണ്ട്. ഈ നിന്ദ്യ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് സമീക്ഷ യുകെ അഭ്യർഥിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA