ADVERTISEMENT

ലണ്ടൻ∙ ഒമിക്രോണിന്റെ പേരിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രവാസികൾ ഉൾപ്പെടെയുള്ള രാജ്യാന്തര യാത്രികർക്കുമേൽ അനാവശ്യ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുമ്പോൾ നിയന്ത്രണങ്ങൾ ഒരോന്നായി പിൻവലിക്കുകയാണ് ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ. രണ്ടു ഡോസ് വാക്സീൻ എടുത്തവർക്ക് ഒമിക്രോൺ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണു ഫ്രാൻസിന്റെ പുതിയ തീരുമാനം. 

വെള്ളിയാഴ്ച മുതൽ രണ്ടുഡോസ് വാക്സീൻ എടുത്ത ബ്രിട്ടീഷ് പൗരന്മാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഫ്രാൻസിലേക്ക് നിർബാധം യാത്ര ചെയ്യാം. അവിടെയെത്തിയാൽ ഒരു ദിവസംപോലും ക്വാറന്റീന്റെ ആവശ്യമില്ല. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ ഡിസംബർ 18നായിരുന്നു ബ്രിട്ടണിൽനിന്നുള്ള യാത്രക്കാർക്ക് 10 ദിവസത്തെ ക്വാറന്റീൻ ഫ്രാൻസ് നിർബന്ധമാക്കിയത്. ഇതു പിൻവലിച്ചു കൊണ്ടുള്ള തീരുമാനം ലണ്ടൻ- പാരീസ് ബിസിനസ് യാത്രികർക്കും ഹോളിഡേ മേക്കേഴ്സിനും വലിയ ആശ്വാസമാകും.  

English Summary : France eases entry rules for vaccinated travelers from UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com