ക്വാറന്റീൻ അഞ്ചു ദിവസമാക്കി കുറച്ച് സ്വിറ്റ്സർലൻ‍ഡ്

quarantine
Photo Credit : VirtualShutter / Shutterstock.com
SHARE

സൂറിക് ∙ കോവിഡ് പോസിറ്റീവായുള്ളവർക്കുള്ള നിർബന്ധിത ക്വാറന്റീൻ, പത്തിൽ നിന്നും അഞ്ചു ദിവസമാക്കി സ്വിറ്റ്സർലൻഡ്. അവസാന 48 മണിക്കൂർ രോഗലക്ഷണങ്ങളില്ലാത്തവർക്ക്‌, അഞ്ച് ദിവസത്തിന് ശേഷം നെഗറ്റീവ് ടെസ്റ്റ് വേണമെന്ന് നിർബന്ധമില്ല. വാക്സീൻ എടുത്തവർക്കും, കോവിഡ് ഭേദമായവർക്കും മാത്രമാണ് ഇളവ്. ഇതല്ലാത്തവർ 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്നതിൽ മാറ്റമില്ല. 

പോസിറ്റീവായവർക്കും, ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയവർക്കുള്ള കോൺടാക്ട് ട്രേസിങ് നിർവചനങ്ങളിലും മാറ്റം വന്നു. "അടുത്ത സമ്പർക്കം" എന്നത് പുനർ നിർവചിക്കപ്പെട്ടപ്പോൾ, കൂടെ താമസിക്കുന്നവർക്കും, അടുത്ത് സമ്പർക്കം പുലർത്തിയ ആളുകൾക്കും മാത്രമായി പരിമിതപ്പെടുത്തി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ബൂസ്റ്റർ എടുത്തവർക്ക് ക്ലോസ് കോൺടാക്റ്റ് ക്വാറന്റീൻ ബാധകമല്ല. എന്നാൽ രണ്ട് ഡോസ് മാത്രം വാക്‌സീൻ എടുത്തവർക്ക് കോൺടാക്ട് ക്വാറന്റീൻ ബാധകമാണ്. 

കോവിഡ് സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷത്തിൽ നിന്ന് ഒമ്പത് മാസമായും  സ്വിറ്റ്സർലൻഡ് കുറച്ചു. കോവിഡ് സർട്ടിഫിക്കറ്റ് കൊണ്ടുള്ള ആനുകൂല്യങ്ങൾ, ഇനി മുതൽ ഒമ്പത് മാസത്തേക്കേ ലഭിക്കുകയുള്ളു. വാക്സിനേഷൻ മൂലമോ, കോവിഡ് സുഖപ്രാപ്‌തി കൊണ്ടോ കൈവരുന്ന പ്രതിരോധശേഷി, മുമ്പ് കരുതിയിരുന്നതിനേക്കാൾ നേരത്തെ കുറയുന്നു എന്ന് കണ്ടാണ് വെട്ടിക്കുറയ്ക്കൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA