ADVERTISEMENT

ബർമിങാം  ∙  ബർമിങാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ഓശാന പെരുന്നാൾ സമുചിതമായി കൊണ്ടാടി. പള്ളി കൂദാശയ്ക്ക് ശേഷമുള്ള ആദ്യത്തെ ഓശാന പെരുന്നാളിന് വികാരി ഫാദർ മാത്യു ഏബ്രഹാം പാലത്തിങ്കൽ മുഖ്യ കാർമികനായിരുന്നു. പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വചന ശുശ്രൂഷ നടത്തിയ യൂത്ത് മൂവ്മെന്റിന്റെ പ്രവർത്തകനും സൺഡേ സ്കൂൾ അധ്യാപകനുമായ ആഷ്വിൻ ഷാജി മാത്യു പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിളിച്ചോതുന്നതാണ് ഓശാന ഞായറാഴ്ചത്തെ ശുശ്രൂഷകൾ എന്ന് സൂചിപ്പിച്ചു. സെക്രട്ടറി, ട്രസ്റ്റി, കമ്മറ്റി അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.  

holy-week-birmingham

കർത്താവിന്റെ തിരുവത്താഴത്തെ ഓർമിപ്പിക്കുന്ന പെസഹാ പെരുന്നാൾ ഏപ്രിൽ 13-ാം തീയതി ബുധനാഴ്ച വൈകുന്നേരം 6.30ന് ആരംഭിക്കുമെന്നും, ദു:ഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ പതിനാലാം തീയതി വെള്ളിയാഴ്ച രാവിലെ 8.30 മുതലും, ഉയർപ്പ് പെരുന്നാൾ ശനിയാഴ്ച്ച വൈകുന്നേരം 6.30 മുതലും നടക്കും. എല്ലാ വിശ്വാസികളെയും പെസഹാ വ്യാഴം ദുഖവെള്ളി ഉയർപ്പ് ശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി അറിയിച്ചു. വിവരങ്ങൾക്ക്: വികാരി റവ. മാത്യു ഏബ്രഹാം പാലത്തിങ്കൽ Mob 07787525273, സെക്രട്ടറി ഏബ്രഹാം കുര്യൻ Mob 07882791150

Church address

St. Stephen's Indian Orthodox Church,

427 Brays Road

Sheldon,

Birmingham,

B26 2RR.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com