യുക്മ ചാരിറ്റി ഫൗണ്ടേഷൻ നിർമിക്കുന്ന രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു

uukma-shehakkoodu
SHARE

ലണ്ടൻ ∙ യുക്മ ചാരിറ്റി ഫൗണ്ടേഷൻ യുകെ മലയാളി സമൂഹത്തിന്റെ സഹായത്താൻ പണിതുയർത്തുന്ന രണ്ടു വീടുകൾക്ക് തറക്കല്ലിട്ടു.  പൂഞ്ഞാർ  എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ  അധ്യക്ഷതയിൽ പത്തനംതിട്ട എം.പി ആന്റോ ആൻറണി കല്ലിടൽ കർമം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ് സജിമോൻ, വൈസ് പ്രസിഡന്റ് ജെസി ജോസ്, വാർഡ് മെമ്പർമാർ  മറ്റ് സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ഔപചാരികമായി നിലവിൽ വന്നതിന് ശേഷം 2017 ലെ പ്രളയത്തെ തുടർന്ന് ജന്മനാടിനെ സഹായിക്കുവാൻ സമാഹരിച്ച തുകയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ സംഭാവനയ്ക്ക് ശേഷം ഉണ്ടായിരുന്ന തുക ഉപയോഗിച്ചാണ് ഭവന നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. 

യുക്മ അംഗ അസോസിയേഷനുകൾ ഭവന നിർമാണത്തിനായി ശേഖരിച്ച തുക ഉപയോഗിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ നിർമിച്ച വീടുകൾ പൂർത്തീകരിച്ച് നേരത്തേ തന്നെ ഗുണഭോഗക്താക്കൾക്ക് താക്കോൽ കൈമാറിയിരുന്നു.

യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് യോഗം ചേർന്നാണ് അർഹരായ ഗുണഭോക്താവിനെ കണ്ടെത്തി വീടുകൾ നിർമ്മിക്കുവാൻ തീരുമാനിച്ചത്. യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റിമാരായ മനോജ് കുമാർ പിള്ള, അലക്സ് വർഗ്ഗീസ്, എബി സെബാസ്റ്റ്യൻ, ഷാജി തോമസ്, ടിറ്റോ തോമസ്, ബൈജു തോമസ്, വർഗീസ് ഡാനിയേൽ തുടങ്ങിയവർ  യോഗത്തിൽ പങ്കെടുത്തു.

യുക്മ ചാരിറ്റി  ഫൗണ്ടേഷന്റെ 'സ്നേഹക്കൂട്' പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.

മനോജ് കുമാർ പിള്ള - 07960357679

അലക്സ് വർഗീസ് - 07985641921

എബി സെബാസ്റ്റ്യൻ - 07702862186

ഷാജി തോമസ് - 07737736549

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA