ADVERTISEMENT

ബര്‍ലിന്‍∙കൊറോണ വിഷയത്തില്‍ രോഗ നിയന്ത്രണത്തിനായുള്ള പൊതുജനാരോഗ്യ ഏജന്‍സിയായ ജർമനിയിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വെള്ളിയാഴ്ച പൊതുജനങ്ങള്‍ക്കു കോവിഡ് സൃഷ്ടിക്കുന്ന അപകടസാധ്യതയുടെ റേറ്റിങ് വളരെ ഉയര്‍ന്നത് എന്നതില്‍ നിന്ന് ഉയര്‍ന്നത് എന്നാക്കി കുറച്ചു.

 

ജർമനിയില്‍ ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കാന്‍ തുടങ്ങിയതിനാല്‍ ഡിസംബറില്‍ ആര്‍കെഐ അതിന്റെ അപകടസാധ്യത "വളരെ ഉയര്‍ന്നതിലേക്ക്" ഉയര്‍ത്തിയിരുന്നു, ഇത് അധിക ലോക്‌‍‍ഡൗണ്‍ നടപടികള്‍ക്കു പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാവിലെയുള്ള വിവരങ്ങള്‍ അനുസരിച്ച്, 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ അണുബാധകളുടെ എണ്ണം 85,073 ആയി. കൊറോണ വൈറസുമായി ബന്ധപ്പെട്ട് 214 പുതിയ മരണങ്ങളും ആര്‍കെഐ രേഖപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com