ADVERTISEMENT

ലണ്ടൻ ∙ പുതിയ സാമ്പത്തിക വർഷത്തെ ആദ്യ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിക്കാൻ ഇക്കുറി എലിസബത്ത് രാജ്ഞി എത്തില്ല. 1963 ശേഷം ആദ്യമായാണ് എലിസബത്ത് രാജ്ഞി പരമപ്രധാനമായ ഈ ചടങ്ങിൽനിന്നും വിട്ടു നിൽക്കുന്നത്. രാജ്ഞിക്കു പകരം ഒന്നാം കിരീടാവകാശിയായ ചാൾസ് രാജകുമാരനാകും ഇന്ന് പാർലമെന്റിനെ അഭിസംബോധന ചെയ്ത് ഈ വർഷത്തെ സമ്മേളനങ്ങൾക്ക് ഔപചാരിക തുടക്കം കുറിക്കുക. സർക്കാരിന്റെ നിയമനിർമാണ പദ്ധതികളുടെ വിളംബരം കൂടിയായാണ് ഭരണഘടനാപരമായ ഈ ചടങ്ങ്. 

തൊണ്ണൂറ്റിയാറുകാരിയായ എലിസബത്ത് രാജ്ഞി ആരോഗ്യ കാരണങ്ങളാൽ അടുത്തിടെയായി എല്ലാ പൊതുപരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണ്. ഇന്നലെ വൈകുന്നേരം വരെ രാജ്ഞി ഇന്ന് പാർലമെന്റിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു വാർത്താലോകം. എന്നാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം ചടങ്ങിൽ പങ്കെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായി രാത്രി വൈകി ബക്കിംങ്ങാം പാലസ് അറിയിക്കുകയായിരുന്നു.

English Summary: Queen Elizabeth pulls out of parliament opening, Prince Charles to step in

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com