ADVERTISEMENT

ബര്‍ലിന്‍ ∙ പടിഞ്ഞാറന്‍ ജര്‍മന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയിലെ നഗരമായ ആഹന് സമീപം പാസഞ്ചര്‍ ട്രെയിനില്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ആറ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പൊലീസ് കസ്ററഡിയിലെടുത്തു.  പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആര്‍ക്കും ജീവന് ഭീഷണിയില്ല.

ഇറാഖില്‍ ജനിച്ച 31 വയസ്സുള്ള ആളാണ് അക്രമിയെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ലക്ഷ്യമുണ്ടോയെന്ന്  ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു. ആക്രമണം നടക്കുമ്പോള്‍ ട്രെയിനില്‍ 270 യാത്രക്കാരാണുണ്ടായിരുന്നത്.

german-train-stabbing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com