കോട്ടയം സ്വദേശിനി ലണ്ടനിൽ കുഴഞ്ഞുവീണ് മരിച്ചു

bency-joseph-uk
SHARE

ലണ്ടൻ ∙ വീട്ടിൽ കുഴഞ്ഞുവീണ ആർക്കിടെക്ടായ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോട്ടയം താഴത്തങ്ങാടി സ്വദേശിനി ബെൻസി ജോസഫാണ് (42)  കുഴഞ്ഞുവീണതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി  ലണ്ടനിൽ മരിച്ചത്. ചിങ്ങവനം ചീരംചിറ സ്വദേശി സിജി മാത്യുവിന്റെ ഭാര്യയാണ്. സംസ്കാരം പിന്നീട്. ചെംസ്ഫോർഡിലാണ് സിജിയും കുടുംബവും താമസിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

രണ്ടു മക്കളുണ്ട്. മൂത്തകുട്ടിക്ക് ചെംസ്ഫോർഡിലെ ഗ്രാമർ സ്കൂളിൽ പ്രവേശനം ലഭിച്ചതിനെത്തുടർന്നാണ്, ഒരുവർഷം മുൻപ് ഇവർ ഇവിടേക്ക് താമസം മാറിയത്. ദുബായിൽ നിന്നാണ് ബെൻസിയും കുടുംബവും ലണ്ടനിൽ എത്തിയത്. ലണ്ടൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ് ബെൻസി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS