യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ പുതിയ ഭരണസമിതി നിലവിൽ വന്നു

uukma-east-anglia-committee
SHARE

ലണ്ടൻ∙ യൂണിയൻ ഓഫ്  യുണൈറ്റഡ് കിങ്ഡം മലയാളി അസോസിയേഷന്റെ (യുക്മ ) മികവുറ്റ റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയനു പരിചയ സമ്പത്തും പുതുനിരയും നിറഞ്ഞ ഭരണസമിതി നിലവിൽ വന്നു. എൻഫീൽഡിൽ നടന്ന വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം യുക്മ തിരഞ്ഞെടുപ്പ് കമ്മിഷൻ തിരഞ്ഞെടുപ്പിന്റെ ചുമതല ഏർപ്പെടുത്തിയ യുക്മ നാഷനൽ ജോയിന്റ് സെക്രട്ടറി സെലീനാ സജീവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം യുക്മ നാഷനൽ വൈസ് പ്രസിഡൻറും തിരഞ്ഞെടുപ്പ് നിരീക്ഷകനുമായ എബി സെബാസ്റ്റ്യൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ച ശേഷം യോഗം ഉദ്ഘാടനം ചെയ്തു. എബ്രഹാം പൊന്നുംപുരയിടം സ്വാഗതവും സജീവ് തോമസ് നന്ദിയും പറഞ്ഞു.

തുടർന്നു ജെയ്സൺ ചാക്കോച്ചനെ പുതിയ പ്രസിഡന്റായും ജോബിൻ ജോർജിനെ സെക്രട്ടറിയായും സാജൻ പാടിക്കമ്യാലിനെ ട്രഷററായും ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.

 2012 -14 കാലഘട്ടത്തിൽ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രസിഡന്റായിരുന്ന ജെയ്സൺ ചാക്കോച്ചൻ സൗത്തെൻഡ് മലയാളീ അസോസിയേഷന്റെ പ്രസിഡന്റ് ആയും സെക്രട്ടറി ആയും ട്രഷറർ ആയും 2005 മുതൽ പലവട്ടം പ്രവർത്തിച്ചിട്ടുണ്ട് .നിലവിൽ സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പാസ്റ്ററൽ കൗൺസിൽ മെംബർ ആണ്. ജോബിൻ ജോർജ് ബെഡ്ഫോർഡ് മാർസ്‌റ്റോൺ കേരള അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയാണ്. സാജൻ പടിക്കമ്യാലിൽ ഈസ്റ്റ് ലണ്ടൻ മലയാളീ അസോസിഷന്റെ പ്രസിഡന്റ് ആയും യുകെ കെസിഎയുടെ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 

ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ കരുത്തുറ്റ ശബ്ദമായ സണ്ണിമോൻ മത്തായി നാഷനൽ എക്സിക്യുട്ടീവ് കമ്മിറ്റിയംഗമായി തിരഞ്ഞെടുക്കപ്പെട്ടു.  ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ മുൻ പ്രസിഡന്റും നിലവിൽ കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷൻ വാറ്റ് ഫോർഡിന്റെ പ്രസിഡന്റുമാണു സണ്ണി മോൻ മത്തായി.

ചെംസ്ഫോർഡ് മലയാളി അസോസിഷന്റെ പ്രസിഡന്റ് ജോസ് അഗസ്റ്റിനും ഇപ്സ്വിച് മലയാളീ അസോസിയേഷന്റെ പ്രതിനിധിയായ നിഷ കുര്യനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞടുക്കപ്പെട്ടു.  എൻഫീൽഡ് മലയാളീ അസോസിയേഷന്റെ പ്രതിനിധി ആയ ബിബിരാജ് രവീന്ദ്രനും ചെംസ്ഫോർഡ് മലയാളി അസോസിയേഷനിൽ നിന്നുമുള്ള സന്ധ്യ സുധി ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. ഇപ്സ്വിച് മലയാളി അസോസിയേഷന്റെ നിലവിലെ സെക്രട്ടറിയായ ബിബിൻ ആഗസ്തിയെ ജോയിന്റ് ട്രഷററായും തിരഞ്ഞെടുത്തു.

ലൂട്ടൻ കേരളൈറ്റ്സിനെ പ്രതിനിധീകരിച്ചു ഗബ്രിയേൽ അലോഷ്യസ് കലാമേള കോർഡിനേറ്ററായും ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു ജിജി മാത്യു ചാരിറ്റി കോർഡിനേറ്ററായും എഡ്‌മിന്റൻ മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചു ഭുവനേഷ് പീതാംബരൻ  സ്പോർട്സ് കോർഡിനേറ്ററായും ബെഡ്ഫോർഡ് മാർസ്‌റ്റൺ കേരള അസോസിയേഷനെ പ്രതിനിധീകരിച്ചു പ്രവീൺ ലോനപ്പൻ വള്ളംകളി കോർഡിനേറ്ററായും ഗ്രേറ്റ് യാർമൗത് മലയാളി അസോസിയേഷന്റെ നിലവിലെ സെക്രട്ടറി കൂടിയായ ഐസക്ക് കുരുവിള നഴ്സസ് കോർഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

രാവിലെ 10 മണിക്ക് ആരംഭിച്ച യോഗം ഉച്ചഭക്ഷണത്തോടെ സമാപിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA