ADVERTISEMENT

ബ്രസല്‍സ്∙ യുക്രെയ്നിനു യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. അംഗത്വത്തിലേക്കുള്ള നീണ്ട നടപടിക്രമങ്ങളുടെ ആദ്യപടി മാത്രമാണിത്. മോള്‍ഡോവക്കും അംഗത്വം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രവേശന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ എല്ലാ അംഗരാജ്യങ്ങളുടെയും അംഗീകാരം ആവശ്യമാണ്. 23, 24 തീയതികളില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗത്തിന്റെ ശുപാര്‍ശ 27 രാജ്യങ്ങളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യും.

പ്രഖ്യാപനത്തെ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കിയും മോള്‍ഡോവന്‍ പ്രസിഡന്റ് മിയ സന്ദുവും സ്വാഗതം ചെയ്തു.

''യൂറോപ്യന്‍ കാഴ്ചപ്പാടിനു വേണ്ടി മരിക്കാന്‍ യുക്രെയ്നുകാര്‍ തയാറാണെന്നു നമുക്കെല്ലാവര്‍ക്കും അറിയാം, അവര്‍ ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു'' .–യൂറോപ്യന്‍ കമ്മിഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ലെയ്ന്‍ പറഞ്ഞു.

English Summary: European Commission recommends Ukraine be granted EU candidate status

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com