അയർലൻഡിൽ ആദ്യത്തെ മലയാളം പുസ്തകമേള

malayalam-book-fair
പുസ്തകമേള ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഡബ്ലിൻ ∙ അയർലൻഡിൽ ആദ്യമായി മലയാളികളുടെ മാത്രം പുസ്തകമേള. ആയിരക്കണക്കിനു പേരാണു മേളയിൽ പങ്കെടുത്തത്. അയർലൻഡിലേക്കു കേരളത്തിൽനിന്നു കുടിയേറ്റം തുടങ്ങിയിട്ട് 30 വർഷത്തോളമേ ആയിട്ടുള്ളൂ എങ്കിലും ഇവിടെ ഒട്ടേറെ സാഹിത്യ സാംസ്‌കാരിക - രാഷ്ട്രീയ സംഘടനകളുണ്ട്. കൂട്ടായ്മകൾക്കെല്ലാം കോവിഡ്  പൂട്ടിട്ട കാലത്ത്, അയർലൻഡില്‍ വായനയും എഴുത്തുമായി ഒതുങ്ങിയ മലയാളികളാണു രോഗഭീതിയൊഴിഞ്ഞപ്പോൾ പുസ്തകാഘോഷത്തിനു മുൻകയ്യെടുത്തത്.  

malayalam-book-fair-2
മേളയിൽനിന്ന്.

ഡബ്ലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ഹൗസ് സംഘടിപ്പിച്ച മേള  ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്രയാണ് ഉദ്‌ഘാടനം ചെയ്തത്. ശ്രീനാരായണ ഗുരുവിന്റെ  ശിവശതകത്തിന്റെ ഡോ. വെള്ളിമൺ നെൽസൺ നിർവഹിച്ച ഹിന്ദി തർജമയുടെ പതിപ്പ് അനൂപ് ജോസഫിൽനിന്ന് അദ്ദേഹം ഏറ്റുവാങ്ങി.  രാജൻ ചിറ്റാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അനൂപ് ജോസഫ്, അഭിലാഷ് ജി.കരിമ്പന്നൂർ എന്നിവർ പ്രസംഗിച്ചു.  മുൻ മന്ത്രി എം.എ ബേബിയും ഒട്ടേറെ പ്രസാധകരും എഴുത്തുകാരും മേളയ്ക്ക് ആശംസാ അറിയിച്ചു. 

കുട്ടികൾക്കായി വിവിധ പരിപാടികളും  ഒരുക്കിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA