പ്രഫ. ടി.ജെ. ജോസഫിന് അയർലൻഡിൽ സ്വീകരണം നൽകുന്നു

reception-joseph
SHARE

ഡബ്ലിൻ ∙ തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിന് അയർലൻഡിൽ സ്വീകരണം നൽകുന്നു. അയർലൻഡിലെ സിറോമലബാർ കമ്മ്യൂണിറ്റി (എസ്എംസിഐ)യാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

ചോദ്യപേപ്പർ വിവാദത്തിൽ 2010 ൽ അദ്ദേഹത്തിന്റെ കൈവെട്ടിയത് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒന്നായിരുന്നു. തന്റെ ജീവിതാനുഭവങ്ങൾ ചേർത്തെഴുതിയ ‘അറ്റുപോകാത്ത ഓർമ്മകൾ’ എന്ന ആദ്യ പുസ്തകം വായനക്കാരുടെ മനസ്സുകളിൽ തീകോരിയിടുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമാണ്. 

ജൂലൈ 17 ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ എട്ടുവരെ വരെ ആഷ് ബോണിലെ ജിഎഎ ഹാളിലാണ് പരിപാടി. പൊതുസമ്മേളനത്തിൽ ടി.ജെ. ജോസഫുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരിക്കും. അദ്ദേഹത്തെ നേരിൽ കാണാനും അനുഭാവം പ്രകടിപ്പിക്കാനും അയർലൻഡിലെ പ്രബുദ്ധരായ ഓരോ മലയാളിയെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി എസ്എംസിഐ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജോർജ്– 087 9962929, ജോസൻ–087 2985877.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS