ADVERTISEMENT

സ്കോട്‍ലൻഡ് ∙ വേൾഡ് മലയാളി കൗൺസിൽ, യുക്മ, സ്കോട്‍ലൻഡ് മലയാളി അസോസിയേഷൻ തുടങ്ങി നിരവധി സംഘടനകളുടെ ഭാരവാഹിയും സാംസ്കാരിക സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ സണ്ണി പത്തനംതിട്ടയുടെ ഭാര്യ ഏലിയാമ്മ സണ്ണി അന്തരിച്ചു. ഗ്ലാസ്ഗോയിലെ വീട്ടിലായിരുന്നു അന്ത്യം. പത്തനംതിട്ട ജില്ലയിലെ തോന്ന്യമല സ്വദേശിയായ ഏലിയാമ്മ നിലത്തു വീട്ടിൽ അംഗമാണ്.

സൗദി അറേബ്യയിലെ ആരോഗ്യ മേഖലയിൽ വർഷങ്ങളോളം സേവനം ചെയ്ത ശേഷമാണ് സ്കോട്‍ലൻഡിലേക്ക് നഴ്സായി എത്തിയത്. 17 വർഷമായി ഇവിടെ താമസിക്കുന്നു. ദമാമിലെ സെൻട്രൽ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന കാലത്തു തന്നെ ഭർത്താവിനൊപ്പം ജീവ കാരുണ്യ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരിന്നു. മക്കൾ: ടെറി സണ്ണി (എൻജിനീയർ), ഡോ. ടെന്നി സണ്ണി (ഓസ്ട്രേലിയ), ടെജി സണ്ണി (സയൻറ്സ്റ്റ്, ഓക്സ്ഫോർഡ്). സംസ്കാരം പിന്നീട് നാട്ടിൽവെച്ച്.

ഏലിയാമ്മ സണ്ണിയുടെ വിയോഗത്തിൽ ലിമ വേൾഡ് ലൈബ്രറി ചെയർമാൻ ഡോ.ജോർജ് ഓണക്കൂർ, ലിമ വേൾഡ് ലൈബ്രറി,  കെ.പി. ആമസോൺ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ കാരൂർ സോമൻ, എഴുത്തുകാരായ അഡ്വ. റോയി പഞ്ഞിക്കാരൻ (ലിമ ലൈബ്രറി ലീഗൽ അഡ്വൈസർ), ഡോ.സുനിത ഗണേഷ് (സബ് എഡിറ്റർ), മിനി സുരേഷ്, ഡോ.മുഞ്ഞിനാട് പത്മകുമാർ, ലീല തോമസ് (ബോട്സ്വാന- ആഫ്രിക്ക), ബേബി ജോൺ താമരവേലി (മസ്‌കത്ത്), ബേബി കാക്കശേരി (സ്വിറ്റ്സർലൻഡ്), ജോസ് പുതുശേരി, ജോസ് കുമ്പിളുവേലിൽ  (ജർമ്മനി), ആന്റണി പുത്തൻപുരക്കൽ (ഓസ്ട്രിയ) മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡോണ മയൂര (അമേരിക്ക), സ്വപ്ന ജേക്കബ് (കുവൈത്ത്), ഷിബു എബ്രഹാം (സംഗീത സംവിധായകൻ - ഓസ്ട്രേലിയ), യേശുസീലൻ (അബുദാബി), റെജി നന്തികാട്ട് (ലണ്ടൻ മലയാള സാഹിത്യവേദി കോർഡിനേറ്റർ), എൽഎംസി സെക്രട്ടറി ശശി ചെറായി, ജഗദീഷ് കരിമുളക്കൽ (എൽ.എം.സി.കോർഡിനേറ്റർ) തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ജഗദീശ് കരിമുളക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com