ADVERTISEMENT

ബര്‍ലിന്‍ ∙ ഡ്യൂസല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടിലെ മൂന്നു ജീവനക്കാരെ ഐഎസിന്റെ ആംഗ്യം കാണിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിട്ടു. ജോലിക്കിടെ ടിക്ടോക്ക് വിഡിയോയില്‍, മൂന്ന് പേരും തീവ്രവാദ സംഘടനയായ ഐഎസിന്റെ ആശംസകള്‍ അറിയിച്ചതാണ് പിരിച്ചുവിടലിനു കാരണം.

ഡ്യൂസെല്‍ഡോര്‍ഫ് എയര്‍പോര്‍ട്ടില്‍ നിന്ന് മൂന്ന് പേരും ചേർന്ന് പകർത്തിയ വിഡിയോയിൽ സല്യൂട്ട് ചെയ്യുന്ന രംഗത്തില്‍ അവര്‍ നടത്തുന്ന അഭിവാദ്യം ഒരു സാധാരണ ആംഗ്യമല്ലന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരിച്ചുവിടല്‍ നടപടി.  ഐഎസിന്റെ ആശംസയാണിതന്ന് അന്വേഷണ സംഘം വിലയിരുത്തി. മൂന്നു പേരും  ജർമന്‍ പൗരന്മാരാണെന്ന് ഫെഡറല്‍ പൊലീസ് വക്താവ് പറഞ്ഞു.

 മൂന്നു പേരും എയര്‍ലൈന്‍ നിയോഗിച്ച കമ്പനിയിലെ ജീവനക്കാരാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലകളില്‍ ജോലി ചെയ്യുന്നവരാണ് മൂവരും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com