ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്ലോബല്‍  മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ പ്രവാസി മാധ്യമ പുരസ്കാരത്തിന് യൂറോപ്പിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രവാസി ഓണ്‍ലൈന്‍ മുഖ്യപത്രാധിപരുമായ ജോസ് കുമ്പിളുവേലില്‍ (ജര്‍മനി) അര്‍ഹനായി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ യൂറോപ്പിനു പുറത്തുള്ള മലയാളികള്‍ക്കിടയിലും ജോസ് കുമ്പിളുവേലില്‍ ഏറെ ചിരപരിചിതനാണ്. പ്രവാസികളെ ഫോക്കസ് ചെയ്തുള്ള പ്രവര്‍ത്തന ശൈലിയില്‍ മികച്ച പത്രപ്രവര്‍ത്തകന്‍ എന്ന ബഹുമതിയാണ് ജോസ് കുമ്പിളുവേലിക്ക് സമ്മാനിക്കുക.

 

ജര്‍മനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 27 മുതല്‍ 31 വരെ മുപ്പത്തിമൂന്നാമത് പ്രവാസി സംഗമം നടക്കും.   ജലൈ 30 ന് സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാനും ലോക കേരളസഭാംഗവുമായ പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.  ജി 20 ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ കോഓര്‍ഡിനേഷന്‍ ഓഫിസ് ഡയറക്ടര്‍ ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരിക്കും.ജര്‍മനിയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിയ്ക്കും.

 

കഴിഞ്ഞ 30 വര്‍ഷമായി ജര്‍മ്മനിയിലെ കൊളോണില്‍ താമസിക്കുന്ന ജോസ് കുമ്പിളുവേലില്‍, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശിയാണ്. യൂറോപ്പില്‍ നിന്നുള്ള മലയാളത്തിലെ ആദ്യത്തെ ന്യൂസ് പോര്‍ട്ടലുകളുെട സ്ഥാപകനും, ചീഫ് എഡിറ്ററുമാണ്. ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോള്‍ മല്‍സരത്തിനു പുറമെ യുവേഫ ഫുട്ബോള്‍ മല്‍സരങ്ങള്‍ നിരവധി വര്‍ഷങ്ങളില്‍ ലൈവായും പ്രിന്റ് മീഡിയയ്ക്കുവേണ്ടിയും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. കൂടാതെ വത്തിക്കാനില്‍ നടന്ന ഇന്തയുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ പ്രഖ്യാപന ചടങ്ങുകളുടെ ലൈവ് റിപ്പോര്‍ട്ടിങ്ങും നടത്തിയിട്ടുണ്ട്.

 

gmf

 

ജര്‍മനിയിലെ മികച്ച സംഘാടകനും, കലാ സാംസ്കാരിക സംഘടനാ തലത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ഇദ്ദേഹം കഴിഞ്ഞ 22 വര്‍ഷമായി കേരള സമാജം കൊളോണ്‍ കള്‍ച്ചറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ലബ് ജർമനിയുടെ (കെപിഎസി ജര്‍മനി) സ്ഥാപകനും നിലവിലെ പ്രസിഡന്‍റുമാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍, ജര്‍മ്മന്‍ പ്രൊവിന്‍സ് പ്രസിഡന്റ്, ഗ്ലോബല്‍ മലയാളി പ്രസ് ക്ലബ് ആക്ടിങ് സെക്രട്ടറി തുടങ്ങിയ പദവിയും ജോസ് കുമ്പിളുവേലിയില്‍ നിക്ഷിപ്തമാണ്. യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തനത്തിന് ഹൈഡല്‍ബര്‍ഗ് ആസ്ഥാനമായുള്ള കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ 2008 ലെ മാധ്യമ അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം.

 

നിലവില്‍ ജര്‍മനിയിലെ ഉന്നതവിദ്യാഭ്യാസം, പഠനം, തൊഴില്‍ സാധ്യത തുടങ്ങിയ മേഖലകളിലെ കുടിയേറ്റ സാധ്യതകളെപ്പറ്റി നിരന്തരം വെബിനാറുകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നുണ്ട്. ഭാര്യ ഷീന നഴ്സാണ്. മക്കളായ ജെന്‍സ് (മെക്കാനിക്കല്‍ എന്‍ജിനീയര്‍ അവസാന വര്‍ഷം) ജോയല്‍ (ടീച്ചിങ് പ്രഫഷന്‍ രണ്ടാം സെമസ്ററര്‍) എന്നിവര്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാർഥികളാണ്.

 

ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ബുധനാഴ്ച തിരി തെളിയും

 

ജൂലൈ 27 ന്(ബുധന്‍) വൈകുന്നേരം ഏഴുമണിക്ക് ഗ്ലോബല്‍ മലയാളി ഫെഡറേഷന്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനകളുടെ പ്രതിനിധികള്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. ചര്‍ച്ചകള്‍, യോഗാ, കലാസായാഹ്നങ്ങള്‍, ഗാനമേള തുടങ്ങിയ പരിപാടികളാണ് അഞ്ചുദിനങ്ങളിലായി അരങ്ങേറുന്നത്.

 

പ്രഫ.ഡോ.രാജപ്പന്‍ നായര്‍ (യുഎസ്എ), ഡോ.കമലമ്മ (നെതര്‍ലാൻഡ്സ്), സിറിയക് ചെറുകാട് (ഓസ്ട്രിയ), റോസമ്മ (സ്വീഡന്‍) എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജെമ്മ ഗോപുരത്തിങ്കല്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍ സണ്ണിവേലൂക്കാരന്‍, ലില്ലി ചക്യാത്ത്, എല്‍സി വേലൂക്കാരന്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com