ഡബ്ലിൻ സിറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 30ന്

croagh-pilgrimage2
SHARE

ഡബ്ലിൻ∙ സിറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ഈ ശനിയാഴ്ച (ജൂലൈ 30) നടക്കും. കൗണ്ടി മയോയിലുള്ള

ക്രോഗ് പാട്രിക് മലയുടെ ബേസ് സെന്ററിലെ ഗ്രോട്ടോയിൽ രാവിലെ 8 മണിക്ക് വിശുദ്ധ കുർബാന. തുടർന്ന് മലകയറ്റം ആരംഭിക്കും.

croagh-patric

അയർലൻഡിന്റെ സ്വർഗ്ഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടു മുതൽ തീർഥാടകർ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 2507 അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെന്റ് പാട്രിക് 40 ദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. ‘റീക്ക് സൺഡേ’  എന്നറിയപ്പെടുന്ന  ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികൾ വ്രതശുദ്ധിയോടെ നഗ്നപാദരായി വിശുദ്ധ മലനിരകൾ കയറുന്നു.

croagh-patric-pic

ഡബ്ലിൻ സിറോ മലബാർ സഭയുടെ പിതൃവേദിയാണ് തീർഥാടനത്തിനു നേതൃത്വം കൊടുക്കുന്നത്. തീർഥാടനത്തോടനുബന്ധിച്ച് ജൂലൈ 22 മുതൽ വൈകിട്ട് 9 നു നൊവേനയും പ്രാർഥനയും നടന്നുവരുന്നു. ഏവരേയും തീർത്ഥാടനത്തിലേക്കു സ്വാഗതം ചെയ്യുന്നതായും,  തീർഥാടകർ ശനിയാഴ്ച രാവിലെ 8 മണിക്ക് ക്രോഗ് പാട്രിക് ബേസ് സെന്ററിൽ ഒത്തുകൂടണമെമെന്നും സഭാ നേതൃത്വം അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് : ബെന്നി ജോൺ -   087 323 6132, ജെയ്സൺ ജോസഫ് - 087 134 8726, ബിനു തോമസ് - 089 237 4070.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA