ADVERTISEMENT

വലേറ്റ ∙  മാള്‍ട്ടയിലെ പ്രമുഖ സംഘടനയായ യുവധാര സാംസ്കാരിക വേദിയുടെ സമ്മേളനം സീറ ഓര്‍ഫിയം ഹാളിലെ പി. കൃഷ്ണപിള്ള നഗറില്‍ നടന്നു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ ഡോ.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. യുകെ, ജർമനി, ഇറ്റലി, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, ഖത്തര്‍,സൗദി അറേബ്യ, ഒമാന്‍, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രവാസി സംഘടനപ്രതിനിധികള്‍ സമ്മേളനത്തില്‍ സംസാരിച്ചു.

സമ്മേളനത്തില്‍ പ്രസിഡന്റായി ജോബി കൊല്ലം, വൈസ് പ്രസിഡന്റായി ജിനു വര്‍ഗീസ്, സെക്രട്ടറിയായി ബെസ്ററിന്‍ വര്‍ഗീസ്, ജോയിന്‍ സെക്രട്ടറിയായി സജീഷ്, ട്രഷററായി വരുണ്‍ വടക്കിനിയില്‍ എന്നിവരെ തിരഞ്ഞെടുത്തു.

എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ജിജോ ചെറിയാന്‍, അയ്യൂബ് തവനൂര്‍, ഷബീര്‍ മീത്തല്‍, ജിന്‍ഷാദ് മുഹമ്മദ്, ജലു ജോര്‍ജ്, ആഷിന്‍സ് ലൈബി, ജിബി കെ. ജോണ്‍, വിപിന്‍ കണ്ണൂര്‍, രമ്യ വൈമേലില്‍, സൗമിനി സതീഷ് എന്നിവരെയും തിരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് മെല്‍ബിന്‍ മാത്യു, നിയാസ് പി. എം, ജിതിന്‍ ജോര്‍ജ്, ജോണ്‍ ഫ്രാങ്കോ, അജി ശങ്കരപ്പടി, ബിപിന്‍ പിയൂസ്, കമല്‍ ബാബു, അഖില്‍, നിഥുന്‍, പ്രതീഷ്, നിതീഷ്,അഞ്ജലി, ദീപ, നിജിഷ, ആതിര എന്നിവരെയും തിരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com