അയര്‍ലൻഡില്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്ററത്തില്‍ മാറ്റം

ireland-flag
SHARE

ഡബ്ലിൻ ∙ യൂറോപ്യന്‍ ഇക്കണോമിക് ഏരിയ (ഇഇഎ) ഇതര രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി അയര്‍ലന്‍ഡ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് സിസ്ററത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക്  പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായി പെര്‍മിറ്റ് സിസ്ററത്തില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കുമെന്ന് അയര്‍ലന്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പുതിയ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കുക, ശമ്പളം ഉയര്‍ത്തുക, ലേബര്‍ മാര്‍ക്കറ്റ് ടെസ്ററ് പ്രക്രിയ പുനഃപരിശോധിക്കുക എന്നിവയാണ് പുതിയ മാറ്റങ്ങള്‍. ഇതിനായി ഈ വര്‍ഷം അവസാനത്തോടെ ഔദ്യോഗിക ബില്‍ അവതരിപ്പിക്കുമെന്ന് അയര്‍ലൻഡ് സര്‍ക്കാര്‍ വെളിപ്പെടുത്തി.

പുതിയ തൊഴില്‍ പെര്‍മിറ്റ് ബില്‍  തൊഴില്‍ വിപണിയിലെ വിടവുകള്‍ നികത്താനും പ്രാദേശിക സംരംഭങ്ങളെ പിന്തുണയ്ക്കാനും നേരിട്ടുള്ള  വിദേശ  നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അനുവദിക്കുമെന്നാണ് കരുതുന്നത്.

രണ്ട് വർഷത്തിലധികം ഡോക്ടര്‍മാരായി ജോലി ചെയ്തിട്ടുള്ള മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ ഡോക്ടര്‍മാര്‍ക്കും മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ജോലിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഈ വര്‍ഷമാദ്യം അയര്‍ലൻഡ് നീതിന്യായ മന്ത്രി  പ്രഖ്യാപിച്ചിരുന്നു. രാജ്യത്തേക്ക് കൂടുതല്‍ ഡോക്ടര്‍മാരെ ആകർഷിക്കുന്നതിനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നത്. മെഡിക്കല്‍ സ്ററാഫിനെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും, ഒഴിവുള്ള തസ്തികകളിലേക്കുള്ള അപേക്ഷകളുടെ എണ്ണം വർധിപ്പിക്കാനും പുതിയ മാറ്റം സഹായിക്കുമെന്നാണ് കരുതുന്നത്. മലയാളികൾക്ക് പുതിയ മാറ്റം നേട്ടമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA