അയര്‍ലൻഡിലെ ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 24 ന്
Mail This Article
ഡബ്ലിന്‍∙ ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ താല കില്‍നമന ഹാളില്‍ നടത്തും.
അത്തപ്പൂക്കളം, മാവേലി മന്നന് വരവേല്‍പ്പ്, വിവിധ കലാ കായിക മത്സരങ്ങള്‍, വടംവലി മത്സരം, പുലികളി, തിരുവാതിര, ചെണ്ടമേളം, നാടന്‍ കലാ രൂപങ്ങള്‍, വഞ്ചിപ്പാട്ട്, നാടന്‍ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം, ഭരതനാട്യം,സിനിമാറ്റിക് ഡാന്‍സ്, കോല്‍ക്കളി, രസകരമായ കിച്ചന്‍ മ്യൂസിക്, സ്കിറ്റ്, ലൂക്കനിലെ ഡാന്‍സ് അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികളുടെ ക്ളാസിക്കല്‍ ഡാന്‍സുകള്‍, കപ്പിള്‍ ഡാന്‍സ് തുടങ്ങിയ പരിപാടികളോടൊപ്പം ഓണസദ്യയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും.
എല്ലാ ലൂക്കന്‍ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് റെജി കുര്യന്‍, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറര്‍ റോയി പേരയില്‍ എന്നിവര്‍ അറിയിച്ചു.
ലൂക്കന്‍ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഭവനനിര്‍മ്മാണ കൂപ്പണിന്റെ നറുക്കെടുപ്പും സമ്മാനദാനവും അന്നേ ദിവസം നടത്തുന്നതാണ്.
വിവരങ്ങള്‍ക്ക് :
സെബാസ്ററ്യന്‍ കുന്നുംപുറം
087 391 4247, ഷൈബു കൊച്ചിന്‍ 087 684 2091,
ബെന്നി ജോസ് 087 774 7255.