റോമിൽ റോഡുനിർമാണത്തിനിടെ അതിപുരാതന കാലത്തെ പാലം കണ്ടെത്തി

Roman-bridge-discovered
വടക്കുകിഴക്കൻ റോമിൽ കണ്ടെത്തിയ പാലത്തിന്റെ അവശിഷ്ടം.
SHARE

റോം ∙ വടക്കുകിഴക്കൻ റോമിൽ പുരാവസ്തുഗവേഷകർ നടത്തിയ ഖനനത്തിൽ സാമ്രാജ്യത്ത കാലഘട്ടത്തിലെ റോമൻ പാലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിയ തിബുർതിനയിൽ പുരാതന പാതയുടെ വീതി കൂട്ടാനുള്ള പണികൾക്കിടെയാണ് അപൂർവ കണ്ടെത്തൽ. 

അനിയേനെ നദിയുടെ പോഷകനദിയായ ഫോസോ ഡി പ്രതോലൂംഗോയ്ക്ക് കുറുകെ കടക്കാൻ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന പാലം, പ്രാചീന സംസ്കാരവുമായി ബന്ധപ്പെട്ടതാണെന്ന് ചരിത്ര ഗവേഷകർ പറയുന്നു. പാലത്തിന്റെ വൃത്താകൃതിയിലുള്ള കമാനത്തിന്റെ മധ്യഭാഗം കൂറ്റൻ ബ്ലോക്കുകൾ ഉപയോഗിച്ചുള്ളതും ചതുരാകൃതിയിലുള്ള തേപ്പുകളാൽ പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതുമാണ്.      

മധ്യകാലഘട്ടത്തിലും നവോഥാന കാലഘട്ടത്തിലും പാലം ഭാഗികമായി പൊളിക്കുകയും ഉയർന്ന മതിലുകളാൽ അതിരുനിർമ്മിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാവാം കമാനത്തിന്റെ ഒരുഭാഗം നഷ്ടപ്പെട്ടതായി കാണുന്നതെന്നും പുരാവസ്തുഗവേഷകർ വിലയിരുത്തുന്നു. 

പുതിയതായി കണ്ടെത്തിയ പാലം റോമൻ എൻജിനീയറിംഗിന്റെ വൈദഗ്ധ്യം വിളിച്ചോതുന്നതാണ്. പ്രദേശത്തിന്റെ പുരാതന ഭൂപ്രകൃതിയും നൂറ്റാണ്ടുകളായി അതിന്റെ വികസനവും നന്നായി മനസ്സിലാക്കാൻ ഈ കണ്ടെത്തൽ ചരിത്രഗവേഷകരെ സഹായിക്കുമെന്ന് റോമിലെ പുരാവസ്തുവകുപ്പ് സൂപ്രണ്ട് ദാനിയേല പോറോ അഭിപ്രായപ്പെട്ടു. 

English Summary: Roman bridge discovered during road works in Rome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}