ഒരു വർഷത്തിനിടെ ഇറ്റലിയിൽ കൊല്ലപ്പെട്ടത് 125 സ്ത്രീകൾ; വില്ലൻമാർ പങ്കാളികൾ

stop-violence-against-women-abuse
Representative image
SHARE

റോം ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇറ്റലിയിൽ 125 സ്ത്രീകൾ കൊല്ലപ്പെട്ടതായി കണക്കുകൾ. ഇറ്റലിയിലെ സ്ത്രീഹത്യകളുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനിടെ 15 ശതമാനത്തിലധികമായി വർധിച്ചുവെന്നും ഇറ്റാലിയൻ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. 

2021 ഓഗസ്റ്റ് ഒന്നിനും 2022 ജൂലൈ 31നും ഇടയിലാണ് രാജ്യത്ത് 125 സ്ത്രീകൾ കൊല്ലപ്പെട്ടത്. ഓരോ മൂന്നു ദിവസത്തിലും ഒരു സ്ത്രീവീതം കൊല്ലപ്പെടുന്നതിന് തുല്യമാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ. തൊട്ടു മുൻപുള്ള 12 മാസങ്ങളിൽ 108 സ്ത്രീകൾ കൊല്ലപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വർധനവാണിത്.  

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ഇറ്റലി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും കൊലപാതകങ്ങളുടെ എണ്ണം വർധിക്കുന്നത് അധികൃതർ ആശങ്കയിടെയാണ് കാണുന്നത്. കഴിഞ്ഞവർഷം നടന്ന 125 പെൺകൊലപാതകങ്ങളിൽ 108 എണ്ണവും കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. 68 സ്ത്രീകളെ അവരുടെ പങ്കാളിയോ മുൻ പങ്കാളിയോ ആണ് വകവരുത്തിയത്. 

കഴിഞ്ഞ വർഷം ഇറ്റലിയിൽ കൊലപാതകങ്ങളുടെ മൊത്തത്തിലുള്ളഎണ്ണത്തിലും വർധനവുണ്ടായി. 319 കൊലപാതകങ്ങളാണ് കഴിഞ്ഞവർഷം രാജ്യത്ത് നടന്നത്. തൊട്ടുമുൻപുള്ള 12 മാസങ്ങളിൽ കൊലപാതകങ്ങളുടെ എണ്ണം 276 ആയിരുന്നു. ഇതിന്റെ 39.2 ശതമാനവും സ്ത്രീഹത്യകളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

English Summary: 125 women murdered in Italy over the past year

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}