ADVERTISEMENT

ഡബ്ലിൻ∙ ഐഒസി യൂത്ത്‍ വിങും ഒഐസിസി അയര്‍ലന്‍ഡും സംയുക്തമായി ഡബ്ലിനിലെ താലയിലുള്ള കില്‍ടിപ്പറില്‍ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തില്‍ 9 മാസം പ്രായമുള്ള കുട്ടിയായ എയ്‍തന്‍ വിനു കളത്തില്‍ ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി.

ഐഒസി /ഒഐസിസി പ്രസിഡന്റ് എം.എം. ലിങ്ക്‌വിന്‍സ്റ്റാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിയ്‍ക്കലിന്റെ ഈശ്വരപ്രാര്‍ഥനയോടു കൂടി യോഗം ആരംഭിച്ചു. ഒഐസി യൂത്ത് വിങിന്റെ ചുമതലയുള്ള ജോര്‍ജ് കുരുവിള മുഖ്യപ്രഭാഷണം നടത്തി.

 

വിനു കളത്തില്‍, സോബിന്‍ വടക്കേല്‍, ചാള്‍സണ്‍ ചാക്കോ, ജയിന്‍ നിരപ്പേല്‍, ജോസഫ് പുളിയ്‍ക്കല്‍, സൗമ്യാ വിനു, ചിപ്പി സെബാസ്റ്റ്യന്‍, ഷെല്‍സി ജിന്‍സണ്‍, അരുണ്‍ രെവി, അക്ഷിത് ജോയ്സ്, ബിനില്‍ ബെന്നി, അജോ ജോസ്, രാഹുല്‍ കോഷിക്, തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ അവസാനിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com