ADVERTISEMENT

പാരിസ് ∙ മധ്യ, തെക്കൻ യൂറോപ്പിനെ തകർത്ത് ശക്തമായ കൊടുങ്കാറ്റ്. മൂന്നു കുട്ടികളടക്കം 12 പേര്‍ മരിച്ചതായി റിപ്പോർട്ട്. ഇറ്റലിയിലും ഓസ്ട്രിയയിലും ഫ്രഞ്ച് ദ്വീപായ കോർസിക്കയിലുമാണ് മരങ്ങൾ വീണുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

കനത്ത മഴയും കാറ്റും കോർസിക്ക ദ്വീപിലെ ക്യാംപ് സൈറ്റുകൾ തകർത്തു. വെനീസിൽ സെന്റ് മാർക്‌സ് ബസിലിക്കയുടെ മണിഗോപുരത്തിന്റെ ഒരു ഭാഗം പറന്നുപോയി.

 

യൂറോപ്പിന്റെ മിക്കഭാഗത്തും ആഴ്‌ചകളോളം നീണ്ടുനിന്ന ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്നാണു കൊടുങ്കാറ്റ് ഉണ്ടായത്.

 

കോർസിക്കയിൽ, മണിക്കൂറിൽ 224 കി.മീ വേഗതയിൽ വീശിയടിച്ച കാറ്റ് മരങ്ങൾ പിഴുതെറിഞ്ഞു. ക്യാംപ് സൈറ്റിൽ മരം വീണ് 13 വയസ്സുള്ള പെൺകുട്ടി മരിച്ചതായും അധികൃതർ പറഞ്ഞു. സമാനമായ ഒരു സംഭവത്തിൽ 46 കാരനായ യുവാവും മരിച്ചു. നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 13,000 പേരെ മാറ്റി പാർപ്പിച്ചു.

 

ഫ്രാൻസിലെ തെക്കൻ പ്രദേശങ്ങളിൽ വൈദ്യുതി ഇല്ല. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മാർസെയിൽ വെള്ളത്തിനടിയിലാണ്.ഓസ്ട്രിയയിലെ തടാകത്തിന് സമീപം മരം വീണ് നാലും എട്ടും വയസ്സുള്ള രണ്ടു പെൺകുട്ടികൾ മരിച്ചു. ഓസ്ട്രിയയിൽ മാത്രം അഞ്ചു മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com