ADVERTISEMENT

ബര്‍ലിന്‍ ∙ നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ വഴി റഷ്യ ജര്‍മ്മനിയിലേക്കുള്ള ഗ്യാസ് വിതരണം നിര്‍ത്തലാക്കിയ പ്രഖ്യാപനത്തിനു പിന്നാലെ യൂറോ 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 0.99 ഡോളറിന് താഴെയായി. യൂറോ തിങ്കളാഴ്ച 0535 ജിഎംടിയില്‍ 0.70 ശതമാനം ഇടിഞ്ഞ് 0.9884 ഡോളറിലെത്തി, 2002 ഡിസംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രക്ഷുബ്ധതയും അനിശ്ചിതത്വവും മൂലം ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ യൂറോപ്യന്‍ കറന്‍സി ഡോളറിനെതിരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്.

 

യുക്രെയ്നിലെ ക്രെംലിന്‍ അധിനിവേശത്തിന്മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന്, റഷ്യ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുള്ള വിതരണം കുറയ്ക്കുകയോ നിര്‍ത്തുകയോ ചെയ്തത് ഊര്‍ജ്ജ വില കുതിച്ചുയരാന്‍ കാരണമായിരുന്നു. അതേസമയം, കാനഡയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരുന്ന സീമെന്‍സ് ടര്‍ബൈനിന്റെ തിരിച്ചുവരവ് തടഞ്ഞതായി യൂറോപ്യന്‍ ഉപരോധം മൂലം നോര്‍ഡ് സ്ട്രീം വഴിയുള്ള വിതരണം കുറച്ചതായി റഷ്യ കുറ്റപ്പെടുത്തി.

ഒരു യൂറോയ്ക്ക് 79.24 ഇന്ത്യൻ രൂപയും ഒരു ഡോളറിന് 79.82 രൂപയുമാണ് തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്.

English Summary: Euro hits a 20-year low against the US dollar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com