ADVERTISEMENT

വിയന്ന ∙ ഓസ്ട്രിയയില്‍ അന്തരിച്ച ജെറി തൈലയിലിന്റെ സ്മരണാർഥം സംഘടിപ്പിച്ച ഓപ്പണ്‍ എയര്‍ ടൂര്‍ണമെന്റിന് സമാപനം. ഫാ. ജോസഫ് മംഗലം സിഎംഐ ഉദ്ഘാടനം ചെയ്ത മത്സരത്തില്‍ റാഫി ഇല്ലിക്കല്‍ സ്വാഗതം ആശംസിച്ചു. സീനിയര്‍ വിഭാഗത്തില്‍ ടീം ദാണ്ടെ സംസോയെ തോല്‍പ്പിച്ചു എഫ്സി കേരള വിയന്ന വിജയികളായി.

ജൂനിയര്‍ മത്സരത്തില്‍ ഐഎഎസ്‌സി വിയന്ന വിജയിച്ചു. ബെസ്റ്റ് കളിക്കാരനായി കെവിനും, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി നവീന്‍ തുരുത്തുമേലും ടോപ് സ്‌കോററായി നിതിനും തിരഞ്ഞെടുക്കപ്പെട്ടു.

football-winners-2

സീനിയര്‍ വിഭാഗത്തില്‍ ഫാ. ലിജു, ബിജു എന്നിവര്‍ ടോപ് സ്‌കോറര്‍മാരായി. ഏറ്റവും നല്ല കളിക്കാരനായി ജസ്റ്റിന്‍ പടിക്കക്കുടിയും, ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനായി പൗവലും തിരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് ഫാ. തോമസ് കൊച്ചുചിറ ട്രോഫികള്‍ വിതരണം ചെയ്തു.

ജെറി മെമ്മോറിയല്‍ റോളിംഗ് ട്രോഫി അന്തരിച്ച ജെറിയുടെ പിതാവ് ജോസ് തൈലയിലും ലേഖയും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിച്ചു. റാഫി ഇല്ലിക്കല്‍, ജോബി തട്ടില്‍, റോബിന്‍സ് ചെന്നിത്തല, ജോര്‍ജ് ഞൊണ്ടിമാക്കല്‍, മാത്യു കുറിഞ്ഞിമല, വില്‍സണ്‍ കള്ളിക്കാടന്‍ എന്നിവര്‍ ടൂർണമെന്റിനു നേതൃത്വം നല്‍കി. ജാനിസ് തൈലയില്‍ നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com