ADVERTISEMENT

 ഡബ്ലിൻ ∙ അയർലൻഡ്  സിറോ മലബാർ സഭ നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ 'ഒരുക്കം'  2022 നവംബർ 23,24,25 തീയതികളിൽ (ബുധൻ, വ്യാഴം, വെള്ളി) നടക്കും. യുവജനങ്ങൾക്കായുള്ള ഈ  കോഴ്സ് റിയാൽട്ടോ സെന്റ്. തോമസ് പാസ്റ്ററൽ സെന്ററിൽ വച്ചാണ് നടത്തപ്പെടുക. രാവിലെ 9  ന് ആരംഭിച്ച് വൈകിട്ട് 5.30ന്  അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും.

 

റജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി നവംബർ 15.  ഡബ്ലിൻ സിറോ മലബാർ സഭയുടെ വെബ്സൈറ്റ് www.syromalabar.ie വഴി മാത്രമാണ് റജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക.  വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

  

കൂടുതൽ വിവരങ്ങൾക്ക്  ഫാ. ക്ലെമന്റ് പാടത്തിപറമ്പിൽ, അയർലൻഡ് സിറോ മലബാർ നാഷനൽ കോഓർഡിനേറ്റർ :  + 353 89 492 7755,  ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ഫാ. ജോസഫ് ഓലിയക്കാട്ട് : +353 89 430 9431,  ആൽഫി ബിനു : +353 87 767 8365 ,  ജിൻസി ജിജി : +353 87 911 0635,  ബിജു നടയ്ക്കൽ : +353 87 665 3881 

 

 Venue : St. Thomas Pastoral Centre (Syro-Malabar Catholic Church), 19 St Anthony's Rd, Rialto, Dublin 8, D08 E8P3

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com