യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 ന്

uukma
SHARE

ലണ്ടൻ ∙ പതിമൂന്നാമത് യുക്മ നാഷനൽ കലാമേളയ്‌ക്ക് മുന്നോടിയായി നടക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒക്ടോബർ 15 ന് എസെക്സിലെ റൈലെ സ്വയിൻ പാർക്ക് സ്‌കൂളിൽ നടത്തും. ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡന്റ്  ജെയ്സൺ ചാക്കോച്ചന്റെയും നാഷനൽ കമ്മിറ്റി മെമ്പർ  സണ്ണിമോൻ മത്തായിയുടെയും  നേതൃത്വത്തിൽ റീജിയൻ സെക്രട്ടറി ജോബിൻ ജോർജ്, ട്രഷറർ സാജൻ പടിക്കമ്യാലിൽ, ആർട്സ് കോഓർഡിനേറ്റർ അലോഷ്യസ് ഗബ്രിയേൽ മറ്റ് റീജിയനൽ ഭാരവാഹികൾ എന്നിവർ ചേർന്ന് വേണ്ട തയാറെടുപ്പുകൾ നടത്തുന്നു. 

കലാമേളയോട് അനുബന്ധിച്ചു നടന്ന  ലോഗോ ഡിസൈൻ  മത്സരത്തിൽ ബാസിൽഡണിൽ നിന്നുള്ള സിജോ ജോർജ് തയാറാക്കിയ ലോഗോ തിരഞ്ഞെടുക്കപ്പെട്ടു. ലോഗോ മത്സരത്തിൽ വിജയിയായ സിജോ ജോർജിന് ഒക്‌ടോബർ 15 ന് കലാമേള വേദിയിൽ വച്ച്‌ ട്രോഫി സമ്മാനിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}