വാട്ടർഫോഡ് വൈകിങ്സ് ഓണാഘോഷം സംഘടിപ്പിച്ചു

waterford-vikings-onam
SHARE

ഡബ്ലിൻ ∙ അയർലൻഡിലെ പ്രമുഖ ക്രിക്കറ്റ്‌ ക്ലബ് വാട്ടർഫോഡ് വൈകിങ്സ് ഓണാഘോഷം സംഘടിപ്പിച്ചു. കേരള തനിമയോടെയുള്ള ഓണാഘോഷം എല്ലാവരിലും ആവേശമുണർത്തി.

waterford-vikings-onam-2

മൂൺ കോയിൻ പാരിഷ് ചർച്ച് ഹാളിൽ നടന്ന ആഘോഷത്തിൽ വിവിധ കലാപരിപാടികളും മൽസരങ്ങളും അരങ്ങേറി. വിഭവസമൃദ്ധമായ സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

waterford-vikings-onam-4

‌കുട്ടികളുടെ വിവിധ നൃത്തങ്ങൾ, കലാകായിക മൽസരങ്ങൾ, മുതിർന്നവരുടെ ഗാനാലാപനം, വടംവലി മൽസരം എന്നിവയെല്ലാമായി കുടുംബത്തോടൊപ്പം  വൈകിങ്സ് ഓണം ആഘോഷിച്ചു. കണ്ണൂർ സ്വദേശിയും പ്രശസ്ത കഥകളി ആർട്ടിസ്റ്റുമായ സുനിൽ കുമാറിന്റെ കഥകളി ആയിരുന്നു വൈകിങ്സ് ഓണാഘോഷത്തെ വ്യത്യസ്തമാക്കിയത്.

waterford-vikings-onam-3
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}