സ്റ്റീവനേജിൽ മതബോധന വർഷാരംഭവും ‘ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി’ ക്ലാസും നടത്തി

smcc-news-1
SHARE

സ്റ്റീവനേജ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ സ്റ്റീവനേജ് സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷൻ സെന്ററിൽ വിശുദ്ധ കുർബ്ബാനയും മതബോധന സ്‌കൂൾ പുതുവർഷാരംഭവും ‘ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി’ ക്ലാസും നടത്തി. സിറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മീഷൻ ജോ. സെക്രട്ടറിയും മധ്യപ്രദേശ് സത്‌നാ സെന്റ് എഫ്രേം തീയോളോജിക്കൽ കോളേജ് പ്രഫസറും വാഗ്മിയും ധ്യാന ശുശ്രുഷകനുമായ ഫാ ഡോ. അനീഷ് കിഴക്കേവീട്, പാരീഷ് പ്രീസ്റ്റ് ഫാ. അനീഷ് നെല്ലിക്കൽ എന്നിവരുടെ സംയുക്ത കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന സ്റ്റീവനേജ് സെന്റ് ജോസഫ് ദേവാലയത്തിൽ അർപ്പിച്ചു. 

smcc-news-2

വിശുദ്ധ കുർബ്ബാനയ്ക്ക് ആമുഖമായി വിദ്യാർഥികളും അധ്യാപകരും റോസാപുഷ്പങ്ങൾ അൾത്താരയിൽ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥനാഗീതത്തോടെ സമാരംഭിച്ച വേദപാഠ പരിശീലന പുതുവർഷാരംഭം തിരി തെളിച്ചു കൊണ്ട് ഫാ അനീഷ് നെല്ലിക്കൽ നാന്ദി കുറിച്ചു. വേദപാഠ പരിശീലനത്തിന്റെ പ്രാധാന്യത്തെ പരാമർശിച്ചു കൊണ്ട് എവ്‌ലിൻ അജി സംസാരിച്ചു.

smcc-news-3

വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നൽകിയ ഇടവേളക്കും ലഘുഭക്ഷണത്തിനും ശേഷം ഫാ.ഡോ.അനീഷ് കിഴക്കേ വീട് 'ലിറ്റർജിക്കൽ സ്പിരിച്വാലിറ്റി' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. ജസ്ലിൻ വിജോ, ജോർജ് മണിയാങ്കേരി എന്നിവർ ഗാനശുശ്രുഷക്കു നേതൃത്വം നൽകി.

smcc-news

ജോയി ഇരുമ്പൻ, ബെന്നി ജോസഫ്, തോമസ് അഗസ്റ്റിൻ, സജൻ സെബാസ്റ്റ്യൻ, ടെസ്സി ജെയിംസ്, ടെറീന ഷിജി, ആനി ജോണി തുടങ്ങിയവർ നേതൃത്വം നൽകി. ഫാ. അനീഷ് കിഴക്കേവീടിനു സ്റ്റീവനേജ് സിറോ മലബാർ കാത്തലിക്ക് കമ്മ്യുണിറ്റിയുടെ സ്നേഹോപഹാരം ട്രസ്റ്റി സാംസൺ ജോസഫ് നൽകി. അപ്പച്ചൻ കണ്ണഞ്ചിറയുടെ നന്ദി പ്രകാശനത്തോടെ ശുശ്രുഷകൾ സമാപിച്ചു.

smcc-news-4
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}