വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

waterford-malayali-association
SHARE

വാട്ടർഫോർഡ്∙ ഗൃഹാതുര ഓർമ്മകൾ ഉണർത്തി ബാലിഗണ്ണർ ജിഎഎ ക്ലബ്ബിൽ വാട്ടഫോർഡ് മലയാളി അസോസിയേഷന്റെ (ഡബ്യുഎംഎ) ഓണാഘോഷം വിപുലമായി ആഘോഷിച്ചു. ഏകദേശം അഞ്ഞൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത ഓണാഘോഷം സംഘാടന മികവു കൊണ്ട് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. സെക്രട്ടറി അനൂപ് ജോൺ സ്വാഗതമാശംസിച്ച ചടങ്ങിൽ വാട്ടർഫോർഡ് യാക്കോബായ ഇടവക വികാരി ഫാ. ജോബി സ്കറിയ, വാട്ടർഫോർഡ് സിറോ മലബാർ ഇടവക വികാരി ഫാ.ജോമോൻ കാക്കനാട്ടും ഓണ സന്ദേശം നൽകി.

wma3

പ്രസിഡന്റ്‌ ബോബി ഐപ്പ് ആശംസകൾ അറിയിച്ചു. ചടങ്ങിൽ സംഘടനയുടെ വനിതാ വിങ് ജ്വാലയുടെ പ്രസിഡന്റ് സുനിമോൾ തമ്പിയും പങ്കെടുത്തു.

wma-onam

അത്തപ്പൂക്കളം, മാവേലി എഴുന്നള്ളത്ത്, ഓണപ്പാട്ടുകൾ, നാടൻ പാട്ടുകൾ, തിരുവാതിര, വടം വലി, ഫാഷൻഷോ, ഫ്ലാഷ് മോബ്, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധയിനം മത്സരങ്ങൾ തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ അനവധി മുഹൂർത്തങ്ങളിലൂടെയാണ് ഓണാഘോഷം കടന്നു പോയത്. നാവിൽ കൊതിയൂറും ഓണസദ്യ ഒരുക്കിയത് ഹോളിഗ്രയിൽ റസ്റ്ററന്റാണ്.

wma4

ഡബ്യുഎംഎയുടെ ഓണാഘോഷ  പരിപാടികൾ വൻവിജയമാക്കിയ വാട്ടർഫോർഡ് നിവാസികളോടു കമ്മിറ്റി നന്ദി അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}