എസ്എംവൈഎം. ഓൾ അയർലൻഡ് ഫുട്ബോൾ ടൂർണമെന്റ്; കോർക്ക് കിരീടം നിലനിർത്തി

all-ireland-football-1
SHARE

ഡബ്ലിൻ ∙ രണ്ടാമത് ഓൾ അയർലൻഡ് എസ്എംവൈഎം ഫുട്ബോൾ  ടൂർണമെന്റിൽ നിലവിലെ ചാമ്പ്യന്മാരായ കോർക്ക് കിരീടം നിലനിർത്തി. ഒന്നിനെതിരെ നാലുഗോളുകൾക്കു കഴിഞ്ഞ വർഷത്തെ റണ്ണറപ്പായ ഡബ്ലിൻ എ. ടീമിനെയാണു പരിചയപ്പെടുത്തിയത്. വിജയികൾക്കുള്ള സമ്മാനങ്ങൾ സിറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപറമ്പിൽ വിതരണം ചെയ്തു.   

all-ireland-football-2

ശനിയാഴ്ച കോർക്കിലെ മാലോ ജിഎഎ സ്പോർട്സ്  കോംപ്ലെക്സിൽ നടന്ന മത്സരങ്ങൾ ലിമറിക്ക് സിറോ മലബാർ കമ്യൂണിറ്റി വികാരി ഫാ. റോബിൻ തോമസ് ഉദ്ഘാടനം ചെയ്തു. 

കോർക്ക് സിറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൺ കോക്കണ്ടത്തിൽ മത്സരം കിക്കോഫ് ചെയ്തു. മത്സരത്തിനു മുൻപായി ടീമംഗങ്ങൾക്ക് എസ്എംവൈഎം അയർലൻഡ് പ്രസിഡന്റ് സെറീന ജോയ്സ്  സത്യപ്രതിഞ്ഞ ചൊല്ലിക്കൊടുത്തു. അയർലൻഡിലേയും നോർത്തേൺ അയർലൻഡിലെയും യുവജനങ്ങൾ മാറ്റുരച്ച മത്സരങ്ങൾ കാണാൻ അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ ആളുകൾ എത്തിയിരുന്നു. 

all-ireland-football-3

മികച്ച അച്ചടക്കമുള്ള ടീമായി കോർക്ക് ബിയെ തിരഞ്ഞെടുത്തപ്പോൾ ഫെയർ പ്ലേ അവാർഡ്  ബെൽഫാസ്റ്റ് ടീമിന് ലഭിച്ചു.  ടൂർണമെന്റിലെ  ടോപ് ഗോൾ സ്‌കോററായി നാലു  മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ നേടിയ ബെൽഫാസ്റ്റിൽ നിന്നുള്ള ഡോണാൾഡ്  ജോസഫാണ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള സമ്മാനത്തിനു ഡബ്ലിൻ എയുടെ റിച്ചി കുഴിപ്പിള്ളിൽ  അർഹനായി.  

all-ireland-football-4

കോർക്കിൽ നിന്നുള്ള സെബിൻ സാബുവിന് ടൂർണമെന്റിലെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് അവാർഡ്  ലഭിച്ചു. ബെസ്റ്റ് എമേർജിങ്ങ് ടീമിനുള്ള സമ്മാനം ഡബ്ലിൻ ബി ടീം കരസ്ഥമാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}