ഗ്രൂണിങ്∙ ബി ഫ്രണ്ട്‌സ് ഉത്സവ് 22 - വടംവലി മത്സരവും ചീട്ടുകളി മത്സരവും സെപ്റ്റംബർ 24നു നടക്കും. വടംവലി മത്സരത്തിലൂടെ രാജകീയപോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിസ്സിന്റെ മണ്ണിലെ കരുത്തന്മാരാരെന്നറിയാൻ ഗ്രൂണിങ്ങിലെ വിശാലമായ സിന്തറ്റിക് ട്രാക്കിൽ കളമൊരുങ്ങുന്നു. വടംവലി മാമാങ്കത്തിൽ സ്വിറ്റസർലൻഡിലെ വിവിധഭാഗങ്ങളിൽ നിന്നായി പ്രമുഖ ടീമുകൾ പങ്കെടുക്കുന്നു.
ചീട്ടുകളി പ്രേമികൾക്കായി 56, 28,റമ്മി എന്നീ ഇനങ്ങളിലായി ചീട്ടുകളി മത്സരവും സംഘടിപ്പിച്ചിരിക്കുന്നു.
ബുദ്ധിയും ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല.സ്വിസ്സിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളെ അണിനിരത്തി സംഘടിപ്പിക്കുന്ന ആവേശോജ്വലമായ മത്സരത്തിൽ വിജയികളെ കാത്തിരിക്കുന്നതു ആകർഷകമായ സമ്മാനങ്ങളാണ്.
കാണികളെ മുൾമുനയിൽ നിർത്തുന്ന ആവേശമേറിയ തീപാറും പോരാട്ടങ്ങളുടെ ഈ കായികമാമാങ്കം നേരിൽകണ്ട് ആസ്വദിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. എത്തുന്ന എല്ലാവർക്കും പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്. അതോടൊപ്പം മിതമായ നിരക്കിൽ സ്വാദേറിയ ഇന്ത്യൻ വിഭവങ്ങൾ ഉൾപ്പെടുത്തിയ ഫുഡ് സ്റ്റാളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്.
https://www.befriends.ch/befriendsutsav22.html
VENUE : MZH AUSSERGASS,IN DER GASS 7, 8627 GRÜNINGEN - TIME -11.30 ONWARDS