ബോൾട്ടൻ ∙ ബോൾട്ടൻ, റോച്ചിടെയിൽ, ബറി എന്നിവിടങ്ങളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടി സ്ഥാപിതമായിരിക്കുന്ന ബോൾട്ടൺ സെന്റ് ആൻ മിഷന്റെ ഉദ്ഘാടനവും തിരുനാളും സംയുക്തമായി സെപ്റ്റംബർ 25 ഞായർ 2.30 ന് ഔർ ലേഡി ഓഫ് ലൂർദ്ദ് ചർച്ചിൽ (BL4 0BR) നടക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന തിരുക്കർമങ്ങളിൽ സാൽഫോഡ് രൂപതാധ്യക്ഷൻ ജോൺ അർനോൾഡ് പിതാവ് വചന സന്ദേശം നൽകും. സമീപ പ്രദേശങ്ങളിലെ വൈദികരുടെ സാന്നിദ്ധ്യവും തിരുനാളിനുണ്ടാകും.
സെപ്റ്റംബർ 23 വെള്ളിയാഴ്ച ഫാ.ഡേവിഡ് കൊടിയേറ്റ് നടത്തും. തുടർന്ന് ഫാൻസ്വ പത്തിൽ അച്ചൻ വി. കുർബാന അർപ്പിക്കും. പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 25 ന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ ഉണ്ടായിരിക്കും. മിഷൻ ഉദ്ഘാടനവും തിരുനാളും അവിസ്മരണീയമാക്കാൻ ട്രസ്റ്റിമാരായ ഷോജി തോമസ് (07454370299), ഷാജി ജോസ് (07548698382) എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ കോഓർഡിനേറ്റർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു.