ADVERTISEMENT

സൂറിക്ക് ∙ വത്തിക്കാനിൽ എത്തുന്നവരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്, മാർപാപ്പയുടെ 'സൈന്യം' എന്ന് വിളിപ്പേരുള്ള സ്വിസ് ഗാർഡുകൾ. വേഷവിധാനത്താൽ വ്യത്യസ്തരാവുന്ന സ്വിസ് ഗാർഡുകളാണ് നിലവിൽ ലോകത്തെ ഏറ്റവും പുരാതന സൈന്യവും. എന്നാൽ, സ്വിറ്റ്സർലൻഡിൽ നിന്നും കഴിഞ്ഞ ദിവസം വന്ന ജനവിധി, ഈ കുഞ്ഞു സൈന്യത്തിന്റെ ഭാവി ഇനി എത്ര കാലമെന്ന് ആശങ്കയുണർത്തുന്നു. 

സ്വിസ്ഗാർഡിനോടു കുശലം പറയുന്ന പോപ്പ് ഫ്രാൻസിസ്. ചിത്രം: വത്തിക്കാൻ ടൈംസ്.
സ്വിസ്ഗാർഡിനോടു കുശലം പറയുന്ന പോപ്പ് ഫ്രാൻസിസ്. ചിത്രം: വത്തിക്കാൻ ടൈംസ്.

വത്തിക്കാനിൽ സ്വിസ് ഗാർഡുകൾക്ക് പുതിയ ബാരക് പണിയാൻ സാമ്പത്തിക സഹായം നൽകുന്നതിനെ കത്തോലിക്കർക്ക് ഭൂരിപക്ഷമുള്ള ലുസേൺ പ്രവിശ്യ, ഹിതപരിശോധനയിലൂടെ വൻ ഭൂരിപക്ഷത്തിന് തള്ളി. 28.5 ശതമാനം പേർ മാത്രമേ നികുതിപ്പണം സ്വിസ് ഗാർഡുകൾക്ക് ബാരക് പണിയാൻ നൽകുന്നതിനെ അനുകൂലിച്ചുള്ളു.

സ്വിസ്ഗാർഡ്. ചിത്രം: വത്തിക്കാൻ ടൈംസ്.
സ്വിസ്ഗാർഡ്. ചിത്രം: വത്തിക്കാൻ ടൈംസ്.

സോഷ്യലിസ്റ്റ്, ഗ്രീൻ, ലിബറൽ പാർട്ടികൾ സാമ്പത്തിക സഹായം നൽകുന്നതിനെ എതിർത്തപ്പോൾ, യാഥാസ്ഥിക, വലതു പക്ഷ പാർട്ടികൾ നിസ്സംഗ നിലപാടാണ് സ്വീകരിച്ചത്. വത്തിക്കാനിൽ സ്വിസ് ഗാർഡുകൾക്ക് പുതിയ ബാരക് പണിയുന്നതിന്, 50 മില്യൻ സ്വിസ് ഫ്രാങ്കാണ് വേണ്ടത്.

The car transporting US President Joe Biden and US First Lady Jill Biden arrives at San Damaso courtyard in The Vatican on October 29, 2021 for a private audience with the Pope, ahead of an upcoming G20 summit of world leaders to discuss climate change, covid-19 and the post-pandemic global recovery. Photo by Tiziana FABI / AFP
The car transporting US President Joe Biden and US First Lady Jill Biden arrives at San Damaso courtyard in The Vatican on October 29, 2021 for a private audience with the Pope, ahead of an upcoming G20 summit of world leaders to discuss climate change, covid-19 and the post-pandemic global recovery. Photo by Tiziana FABI / AFP

സ്വിസ് സർക്കാർ നേരിട്ട് പണം നൽകാതെ, ഒരു ട്രസ്റ്റിന് കീഴിൽ ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിട്ടത്. സ്വിറ്റ്സർലൻഡിലെ 26 പ്രവിശ്യകളും ഇതിലേക്ക് ഫണ്ട് നൽകേണ്ടതുണ്ട്. കത്തോലിക്കാ ഭൂരിപക്ഷമുള്ള ലൂസേൺ തന്നെ എതിരായതോടെ, പ്രൊട്ടസ്റ്റന്റ് ഭൂരിപക്ഷ പ്രവിശ്യകളിലും സ്വിസ് ഗാർഡ് സഹായപദ്ധതി തള്ളപ്പെടാനാണ് സാധ്യത. 

സ്വിസ്ഗാർഡ്. ചിത്രം: വത്തിക്കാൻ ടൈംസ്.
സ്വിസ്ഗാർഡ്. ചിത്രം: വത്തിക്കാൻ ടൈംസ്.

19-30 പ്രായപരിധിയിലുള്ള സ്വിസ് പൗരത്വമുള്ള കത്തോലിക്കാ യുവാക്കളാണ് 1506 ൽ സ്ഥാപിതമായ സ്വിസ് ഗാർഡിലെ അംഗങ്ങൾ. സൈനീക പരിശീലനത്തിന്റെ പ്രാഥമിക പാഠങ്ങൾ ഇവർ സ്വിസ് ആർമിയിൽ നിന്നാണ് പഠിക്കുന്നത്. ഗർഭഛിദ്രം, സ്വവർഗാനുരാഗം തുടങ്ങിയ കാര്യങ്ങളിലെ വത്തിക്കാന്റെ യാഥാസ്ഥിക നിലപാടുകൾക്കെതിരാണ് സ്വിറ്റ്സർലൻഡിലെ കത്തോലിക്കാ സഭയിലെ ഭൂരിപക്ഷവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com