അയർലൻഡിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം
Mail This Article
ബർമിങ്ഹാം∙ അയർലൻഡിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമായ നോക്കിലേക്ക് രൂപതാ തീർഥാടനം . 2023 ഏപ്രിൽ മാസം 11 മുതൽ 13 വരെ നീണ്ടു നിൽക്കുന്ന തീർഥാടനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും .പരിശുദ്ധ അമ്മയുടെ സജീവ സാന്നിധ്യം നിലനിൽക്കുന്ന ഈ വിശുദ്ധ കേന്ദ്രത്തിലേക്കു നടത്തുന്ന ഈ തീർഥാടനത്തിലേക്കു ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ താൽപര്യമുള്ള എല്ലാ സമൂഹങ്ങളിൽ നിന്നും ആളുകളെ സ്വാഗതം ചെയ്യുന്നതായി രൂപത തീർഥാടന കോർഡിനേറ്റർ വികാരി ജനറൽ മോൺ , ജിനോ അരീക്കാട്ട് എംസിബിഎസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് Linto (07859 824279) യുമായി ബന്ധപ്പെടുക. യുകെയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നു യാത്ര തുടങ്ങാൻ പറ്റുന്ന രീതിയിൽ ആണു തീർഥാടനം ക്രമീകരിച്ചിരിക്കുന്നത്. തീർഥാടനത്തോടൊപ്പം നോക്കിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ സന്ദർശനവും ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കപ്പൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട് .
SHYMON THOTTUMKAL
PH.00441914066366(O)
00447737171244(MOB)
00441912984147(R)
E.mail..shymon@hotmail.co.uk
English Summary : Syro malabar diocese conducts pilgrimage to the marian shrine of Knock Ireland