ADVERTISEMENT

വാര്‍സോ ∙ പോളണ്ടിലെ യൂണിറ്റി സോക്കേഴ്‌സ് വാര്‍സോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ പെനാല്‍റ്റി ഷൂട്ടൗട്ടില്‍‌ അഡ്‌ലേഴ്‌സ് ലൊംബാര്‍ഡിനു ചാംപ്യൻ പട്ടം. ടൂര്‍ണമെന്റില്‍ ആര്‍ക്കോണ്‍ എഫ്സി റണ്ണേഴ്‌സ് അപ്പായി. യൂറോപ്പിലെ പ്രമുഖ എട്ട് ടീമുകള്‍ പങ്കെടുത്ത ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എസ്. കെ. റേയ് ഉദ്ഘാടനം ചെയ്തു. തമിഴ് സംഘം അസോസിയേഷന്‍ ഓഫ് പോളണ്ട് പ്രസിഡന്റ് കൈലേഷ് യുസഫ് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. 

 

warsaw-football-2

കേരള ഫുട്‌ബോള്‍ ഫെഡറേഷന്റെ (കെഇഎഫ്എഫ്) നേതൃത്വത്തില്‍ 2017ല്‍ രൂപീകൃതമായ ക്ലബ്ബാണ് യൂണിറ്റിസ് സോക്കേഴ്‌സ് വാര്‍ സോ. കെഇഎഫ്എഫി‌‌‌‌‌‌ന്റെ നേതൃത്വത്തില്‍ വാര്‍സോയിലെ വിദ്യാർഥികള്‍, വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവരെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ക്ലബ്ബില്‍ ഇപ്പോള്‍ മികച്ച കളിക്കാരുടെ ഒരു നിര തന്നെയുണ്ട്.

 

ജര്‍മ്മനിയില്‍ നടന്ന മത്സരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം തെളിയിച്ച, നിരവധി ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത യൂണിറ്റി സോക്കേഴ്സ് 2022 ജൂലൈയില്‍ നടന്ന ടൂര്‍ണമെന്റില്‍ റണ്ണേഴ്‌സ്അപ്പ് ആയിരുന്നു. പോളണ്ടില്‍ തൊഴില്‍ ചെയ്യുന്നവരുടെയും, വിദ്യാർഥികളുടെയും കൂട്ടായ്മ യുവ ഫുട്‌ബോള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com