ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന്

kalolsavam
SHARE

ലണ്ടൻ ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് സ്റ്റാഫ്‌ഫോഡിൽ നടക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ്  ടീം അറിയിച്ചു. രാവിലെ എട്ടു മണിക്ക് റജിസ്‌ട്രേഷൻ ആരംഭിക്കും. മത്സരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം ചെയ്യും. 9.30ന് വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കും.

ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോഓർഡിനേറ്റർ ആന്റണി മാത്യുവിന്റെ നേതൃത്തത്തിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ അവലംബിച്ചിരിക്കുന്നത്. 

രൂപതയുടെ ഫെയ്സ്ബുക്ക് ചാനലിലൂടെയും യൂട്യുബ് ചാനലിലൂടെയും മത്സരം തത്സമയം കാണാം. https://youtu.be/X3FNP1ZVuOU . യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമത്തിന് ഇന്ന് സ്റ്റാഫോർഡ്‌ഷെയർ വേദിയാകും.  എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS