ADVERTISEMENT

സ്റ്റാഫോർഡ് ∙ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഞ്ചാമത് ബൈബിൾ കലോത്സവം സ്റ്റാഫോർഡിൽ നടത്തി. രാവിലെ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. സൗന്ദര്യത്തിന്റെ വഴിയാണ് ബൈബിൾ അപ്പോസ്റ്റലേറ്റ് ബൈബിൾ കലോത്സവത്തിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുപോലെ തന്നെ ബൈബിൾ കലോത്സവം വിശുദ്ധ ഗ്രന്ഥത്തോടുള്ള ആഭിമുഖ്യം വർധിപ്പിക്കാൻ ഇടയാക്കണ . തിരു വചനത്തിന്റെ സന്ദേശം ചിന്തയിലും , പ്രവർത്തനനത്തിലും നിഴലിക്കാൻ അത് സഹായകമാകും. കലയും സാഹിത്യവും ഒക്കെ വചന പ്രഘോഷണത്തിന്റെ വേദികളായി മാറണം. ഉദ്ഘാടന പ്രസംഗത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .   

 

 എൺപത്തി ഒന്ന് ഇടവകകകളിലും എട്ട്  റീജനുകളിലുമായി മത്സരിച്ച പതിനായിരത്തോളം ആളുകളിൽ നിന്നും വിജയിച്ച  ആയിരത്തിൽ പരം മത്സരാരാർഥികളാണ് പതിനൊന്നു സ്റ്റേജുകളിലായി നടന്ന രൂപതാതല മത്സരങ്ങളിൽ പങ്കെടുത്തത്. രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ്  റവ. ഡോ  ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് ചാൻസിലർ റവ ഡോ. മാത്യു പിണക്കാട്ട്, പ്രൊക്യൂറേറ്റർ  റവ ഫാ. ജോ മൂലശ്ശേരിൽ വിസി , വൈസ് ചാൻസിലർ റവ , ഫാ. ഫാൻസ്വാ പത്തിൽ ,ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ ചെയർമാൻ റവ ഫാ. ജോർജ് എട്ടു പറയിൽ  , റവ. ഫാ. ജോസ് അഞ്ചാനിക്കൽ,റവ ഫാ. മാത്യു കുരിശുമൂട്ടിൽ, ബൈബിൾ അപ്പോസ്റ്റലേറ്റ് കോഓർഡിനേറ്റർ ആന്റണി മാത്യു  എന്നിവർ പ്രസംഗിച്ചു.

 

 പാസ്റ്ററൽ കൗൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു ,ബൈബിൾ അപ്പോസ്റ്റലേറ്റ് ജോയിന്റ് കോഓർഡിനേറ്റേഴ്‌സ് ആയ ജോൺ കുരിയൻ , മർഫി തോമസ്  അംഗങ്ങളായ സുദീപ് എബ്രഹാം, ഷാജു ജോസഫ് , സിജി സെബാസ്റ്റ്യൻ,അനീറ്റ ഫിലിപ്പ്, ജോർജ് പൈലി , ജിമ്മിച്ചൻ ജോർജ്,നിഷ ജോസ് സെബാസ്റ്റ്യൻ . തോമസ് കൊട്ടുകാപ്പള്ളി, ടോണി ജോസ്, ഷൈമോൻ തോട്ടുങ്കൽ  എന്നിവർ കലോത്സവത്തിന്  നേതൃത്വം നൽകി .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com