ഷെഫീൽഡ്∙ കേരള കൾച്ചറൽ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപക പ്രസിഡന്റ് അപ്പിച്ചായന്റെ ഓർമക്കായി ബാഡ്‌മിന്റൺ ടൂർണമെന്റ് നടത്തി. ഇഐസ് ഷെഫീൽഡ് S 9 5 D A യിൽ നടന്ന ചാംപ്യൻഷിപ്പിലെ ജേതാക്കൾക്ക് അസോസിയേഷൻ പ്രസിഡന്റ് ജോസ് മാത്യു ഡോ.സുജിത് എബ്രഹാം കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മാനങ്ങൾ നൽകി.ജോസ് മാത്യു ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു.

സെക്രട്ടറി ബിബിൻ ജോസ് സ്വാഗതവും ജോ സെക്രട്ടറി അരുൺ മാത്യു നന്ദിയും പറഞ്ഞു.മികച്ച കളിക്കാരനായി ബാബു ജോസഫിനെയും എമേർജിങ്ങ് പ്ലെയറായി ജിന്റോ മാത്യുവിനേയും തിരഞ്ഞെടുത്തു. പുരുഷ ഡബിൾസിൽ ബാബു ജോസഫ് -പ്രവീൺ സുമംഗല സഖ്യം ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അലക്സ് രാജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ റോസ് അലക്സും ചാംപ്യന്മാരായി.