പോസ്റ്റൽ മേഖല സ്തംഭിച്ചു, ബ്ളാക്ക് ഫ്രൈഡേ ഉൽപന്നങ്ങൾ വീട്ടിലെത്താൻ വൈകും

SHARE

ലണ്ടൻ∙ശമ്പള വർധന ആവശ്യപ്പെട്ടും മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ പരിഷ്കാരങ്ങൾക്കെതിരേയും റോയൽ മെയിൽ ജീവനക്കാർ നടത്തുന്ന സമരം തുടരുകയാണ്. 20 ദിവസത്തെ ഇടവേളയ്ക്കുശേഷം വ്യാഴാഴ്ച പുലർച്ചെ നാലു മുതൽ രണ്ടുദിവസത്തെ തുടർച്ചയായ സമരത്തിലാണ് കമ്മ്യൂണിക്കേഷൻ വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ. താൽകാലിക ജീവനക്കാരെ നിയമിച്ചും തൊഴിൽ ഏജൻസികളെ ആശ്രയിച്ചും ദൈനംദീന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപാകാൻ റോയൽ മെയിൽ ശ്രമിക്കുന്നുണ്ടെങ്കിലും പാഴ്സൽ ഡെലിവറി ഉൾപ്പടെയുള്ള സേവനങ്ങൾ രണ്ടുദിവസമായി ഏറെക്കുറെ സ്തംഭിച്ച നിലയാണ്. 

രാജ്യത്ത് ആളുകൾ ഏറ്റവുമധികം സാധനങ്ങൾ വാങ്ങുന്ന ബ്ലാക്ക് ഫ്രൈഡെയിലെ സമരം ഈ ദിവസത്തെ കച്ചവടത്തെത്തന്നെ ബാധിച്ചിട്ടുണ്ട്. ഓൺലൈനായി ആളുകൾ ഇന്നു വാങ്ങുന്ന സാധനങ്ങൾ ശനിയും ഞായറും കഴിഞ്ഞാലും വീടുകളിലെത്തില്ല. രണ്ടു ദിവസത്തെ തുടർച്ചയായ സമരങ്ങളുടെ ബാക്ക് ലോഗ് പരിഹരിക്കാൻ ചുരുങ്ങിയത് നാലു ദിവസമെങ്കിലും സമയമെടുക്കും. 

വരും ദിവസങ്ങളിലെല്ലാം തുടർച്ചയായ സമരങ്ങൾക്കാണ് യൂണിയൻ നോട്ടീസ് നൽകിയിട്ടുള്ളത്. നവംബർ 30നാണ് അടുത്ത സമരം. പിന്നീട് ഡിസംബർ 24 വരെയുള്ള ദിവസങ്ങളിൽ ഏഴു ദിിവസം കൂടി പോസ്റ്റൽ ജീവനക്കാർ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബർ 1,9, 11,14,15,23,24 തിയതികളിലാണ് സമരത്തിന് യൂണിയൻ നോട്ടീസ് നൽകിയിരിക്കുന്നത്. 

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS