ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം സീനിയോറന്‍ ഫോറത്തിന് പുതിയ ഭാരവാഹികള്‍

frankfurt-kerala-samajam-senior-forum
SHARE

ഫ്രാങ്ക്ഫര്‍ട്ട് ∙ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ഉപസംഘടനായ സീനിയോറന്‍ ഫോറത്തിന്റെ ക്രിസ്മസ് സംഗമം സാല്‍ബൗനിഡയില്‍ ചേർന്നു. കോശി മാത്യു സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ഹരീഷ് പിള്ള എന്നിവര്‍ ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. ഫോറത്തിന്റെ ഭാരവാഹിയായ സിറിയക് മുണ്ടയ്ക്കതറപ്പേല്‍ 2018 മുതലുള്ള പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. മനോഹരന്‍ ചങ്ങനാത്ത്, ഡോ. തോമസ് തറയില്‍, മധു എന്നിവര്‍ ക്രിസ്മസ് സന്ദേശം നല്‍കി. എഴുപത്തിനാലാം പിറന്നാള്‍ ആഘോഷിച്ച തങ്കമ്മ കൈനിയ്ക്കരയ്ക്ക് സമാജം പ്രസിഡന്റ് ബൊക്ക നല്‍കി അനുമോദിച്ചു.

frankfurt-kerala-samajam-senior-forum1

2023/24 വര്‍ഷത്തിലെ ഫോറത്തിന്റെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിച്ചു. സമാജം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഏലമ്മ മുണ്ടയ്ക്കതറപ്പേല്‍, ടോണിസണ്‍ ജോസഫ്, കോശി മാത്യു എന്നിവരെ തിരഞ്ഞെടുത്തു. സിറിയക് മുണ്ടയ്ക്കതറപ്പേല്‍ നന്ദി പറഞ്ഞു. പരിപാടിയില്‍ ഇരുപത്തിയഞ്ചോളം അംഗങ്ങള്‍ പങ്കെടുത്തു. ഫോട്ടോ സെഷന്‍ ജോസ് നെല്ലുവേലില്‍ കൈകാര്യം ചെയ്തു. ലഘുഭക്ഷണ സല്‍ക്കാരത്തേടെ പരിപാടികള്‍ സമാപിച്ചു.

frankfurt-kerala-samajam-senior-forum2

ക്രിസ്മസ് ആഘോഷം ഡിസംബർ 10ന്

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ഡിസംബർ 10നു (ശനി) ബോണാമസിലെ ഹൗസ് നിഡയില്‍ നടക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നതായി സമാജം ഭാരവാഹികള്‍ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS