ലിവർപൂൾ ഇടവകയിൽ മത ബോധന ദിനം ആഘോഷിച്ചു

catechism-day
SHARE

ലിവർപൂൾ∙ ലിതർലാൻറ് ഔർ ലേഡി ക്വീൻ ഓഫ് പീസ് ഇടവകയിലെ മതബോധന വാർഷികം സമുചിതമായി ആഘോഷിച്ചു. ഗ്രേറ്റ് ബ്രിട്ടൺ സിറോ മലബാർ രൂപതാധ്യക്ഷൻ   മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത വാർഷിക സമ്മേളനത്തിൽ രൂപതയുടെ പഞ്ചവത്സര  അജപാലന പദ്ധതിയുടെ ആപ്തവാക്യമായ 'പരിശുദ്ധൻ പരിശുദ്ധർക്ക് ' എന്നതിനെ അനുസ്മരിപ്പിച്ച് വിശുദ്ധ ജീവിതം നയിക്കുവാൻ പിതാവ്  മക്കളോട് ആഹ്വാനം ചെയ്തു. വികാരി ഫാ. ആൻഡ്രൂസ് ചെതലൻ അധ്യക്ഷനായിരുന്നു.

liverpool-2

മതബോധനം 12 വർഷം പൂർത്തിയാക്കിയ വിദ്യാർഥികൾക്കു പിതാവ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. കൂടാതെ വിവിധ ക്ലാസ്സുകളിലെ വിജയികളെയും ആദരിച്ചു. ഇടവക, റീജിയൻ തലങ്ങളിലെ ബൈബിൾ കലോത്സവങ്ങളിൽ വിജയികളായവർക്കുള്ള പ്രത്യേക സമ്മാനങ്ങളും നൽകി. മിഷൻ ലീഗ് സംഘടനയിലേക്കു പുതിയ അംഗങ്ങൾക്ക് അംഗത്വബാഡ്ജ് നൽകി സ്വീകരിച്ചു. 

liverpool-3

ഒപ്പം മതബോധന വിദ്യാർഥികളുടെയും അധ്യാപകരുടെയും മനോഹരമായ കലാപരിപാടികൾ അരങ്ങേറി. കൈക്കാരൻ വർഗ്ഗീസ് ആലുക്ക, പാസ്റ്ററൽ കൗൺസിൽ അംഗം റോമിൽസ് മാത്യു, എന്നിവർ ആശംസകൾ നേർന്നു. ഹെഡ് ടീച്ചർ ഡെന്ന ഫ്രാൻസിസ് സ്വാഗതവും അസിസ്റ്റന്റ് ഹെഡ് ടീച്ചർ മഞ്ജു വിത്സൻ നന്ദിയും പറഞ്ഞു. സെക്രട്ടറി ഷാജി മാത്യു, അസിസ്റ്റൻറ് ഹെഡ് ടീച്ചർ ഷാലി വർഗീസ്, എന്നിവരുടെ നേതൃത്വത്തിൽ സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS