ADVERTISEMENT

ലണ്ടന്‍∙ ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള സന്ദര്‍ശക വീസ ഇനി 15 പ്രവർത്തി ദിനങ്ങൾക്കുള്ളിൽ ലഭിക്കുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്. കഴിഞ്ഞ എതാനും ആഴ്ചകളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വീസാ പ്രോസസിങ്ങില്‍ പരാതികളും ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ട്വിറ്ററിലൂടെയാണു ഹൈക്കമ്മീഷണര്‍ വിഡിയോ സന്ദേശം പങ്കുവച്ചത്.

Alex-Ellis
ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിസ്

സ്റ്റുഡന്റ് വീസയ്ക്കടക്കം നിരവധി ഇന്ത്യക്കാര്‍ അപേക്ഷ നൽകി  കാത്തിരിക്കുന്നതിനിടെയിലാണ് ഇത്തരം ഒരു സന്തോഷ വാര്‍ത്ത ബ്രിട്ടന്‍ പങ്കുവച്ചത്.

ബിസിനസ് യാത്ര, അവധിയാഘോഷം, കുടുംബത്തെ കാണാനും സുഹൃത്തുക്കളെ കാണാനുമുള്‍പ്പെടെയുള്ള വീസാ അപേക്ഷകളില്‍ ഇനി കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. വീസാ പ്രോസസിങ് കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമാക്കുമെന്ന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ബ്രിട്ടന്‍ പ്രഖ്യാപിച്ചിരുന്നു.

 

English Summary: Visiting visa from India to Britain in fifteen days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com