ADVERTISEMENT

ലണ്ടൻ• ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് പൊലീസ് പിഴ ചുമത്തി. ബ്രിട്ടനിലെ ലെവലിംഗ് അപ് ഫണ്ടിനെ കുറിച്ചുള്ള വിഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ സീറ്റ് ബെൽറ്റ്‌ ധരിക്കാതെ കാറിൽ സഞ്ചരിച്ച വിഡിയോ പുറത്തു വന്നതിനെ തുടർന്നാണ് ലങ്കാഷയര്‍ പൊലീസ് പിഴ ചുമത്തിയത്. 100 പൗണ്ടാണ് പിഴ. 28 ദിവസത്തിനുള്ളിൽ പിഴ തുക അടയ്ക്കാം.

Read also : മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കും; പ്രതികരണ ശേഷിയുള്ള മതിലുമായി ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണസിൽ

പിഴക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ കൂടുതൽ അന്വേഷണം നടത്തി കോടതിക്ക് വിടണോ വേണ്ടയോ എന്ന് പൊലീസ് തീരുമാനിക്കും. പിഴ ചുമത്തിയത് ശരിയാണെന്നു പൊലീസ് കണ്ടെത്തിയാൽ 500 പൗണ്ട് വരെ പിഴ ചുമത്തപ്പെടാം. എന്നാൽ സീറ്റ് ബെൽറ്റ്  ധരിക്കാഞ്ഞത് തെറ്റായിരുന്നുവെന്ന് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും മാപ്പ് പറയുന്നുവെന്നും ഋഷി സുനക് പറഞ്ഞു. പിഴ അടക്കുമെന്നും സുനക് കൂട്ടിച്ചേർത്തു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്ത വിഡിയോ പിന്നീട് നീക്കം ചെയ്തു. എങ്കിലും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി  വന്നതിനെ തുടര്‍ന്ന് ഹാര്‍ട്ടില്‍പൂളില്‍ നടന്ന ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും സുനക്  ആദ്യം മൗനം പാലിക്കുകയാണ് ചെയ്തത്. പൊലീസ്, അഗ്നിശമന പ്രവര്‍ത്തനം നടത്തുന്നവർ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവർ, സെര്‍ട്ടിഫൈ ചെയ്ത ചില മെഡിക്കല്‍ പ്രശ്‌നങ്ങള്‍  ഉള്ളവർ എന്നിവരല്ലാതെ യാത്രാ സമയത്ത് സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര  ചെയ്യുന്നത് യുകെയിൽ നിയമ വിരുദ്ധമാണ്. ബ്രിട്ടന്റെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പൊലീസ് ഒരു പ്രധാനമന്ത്രിക്ക് പിഴ ചുമത്തുന്നത് 

കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന 2020 ജൂണിൽ ഔദ്യോഗിക വസതിയിൽ സല്‍ക്കാരമൊരുക്കിയ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഭാര്യക്കും ബ്രിട്ടീഷ് പൊലീസിന്റെ അന്വേഷണം നേരിടേണ്ടി വരികയും പിഴ ചുമത്തപ്പെടുകയും ചെയ്തു.  ഇതേ തുടർന്നുണ്ടായ വിവാദങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബോറിസിന് പിന്നീട് പ്രധാനമന്ത്രി പദം ഒഴിയേണ്ടി വന്ന കാരണങ്ങളിൽ ഒന്ന്. കാറിൽ സീറ്റ് ബെൽറ്റ് പോലും ധരിച്ച് സഞ്ചരിക്കണമെന്ന് അറിയാത്ത ഒരാൾ എങ്ങനെ രാജ്യം ഭരിക്കുമെന്ന് വിവിധ പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ കോൺടാക്ട് ലെസ് പേയ്‌മെന്റ് ഉപയോഗിക്കാൻ പാടുപെടുന്ന പ്രധാന മന്ത്രിയുടെ വിഡിയോ പുറത്തു വന്നത് കൂടി പരാമർശിച്ചാണ് ആക്ഷേപം ഉന്നയിച്ചത്.

English Summary : UK PM Rishi Sunak fined by police for not wearing seatbelt in a moving car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com