ADVERTISEMENT

പാരിസ് ∙ ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള ആറ് പതിറ്റാണ്ട് നീണ്ട സഹകരണത്തിന് അടിവരയിടുന്ന ചരിത്രപരമായ എലിസീ ഉടമ്പടിയുടെ സ്മരണ പുതുക്കി. പാരീസില്‍ നടന്ന യോഗത്തില്‍ ഇരുരാജ്യങ്ങളിലെയും 300 ഓളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.ചടങ്ങിനു മുമ്പ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോയുമായി ഞായറാഴ്ച പാരിസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

സോര്‍ബോണ്‍ സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യൂറോപ്പിന്റെ ഭാവി പാരിസിന്റെയും ബര്‍ലിനിന്റേയും പ്രേരകശക്തി യിലാണന്ന് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. യുക്രെയ്നെ ഇരു രാജ്യങ്ങളും  പിന്തുണയ്ക്കുമെന്നും ഷോള്‍സ് പറഞ്ഞു.  1963 ജനുവരി 22 ന് അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലും പശ്ചിമ ജർമന്‍ ചാന്‍സലര്‍ കോണ്‍റാഡ് ആഡനൗറും ചേര്‍ന്നാണ് എലിസീ ഉടമ്പടിയില്‍ ഒപ്പുവച്ചത്. 

ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും മന്ത്രിമാര്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ കൊട്ടാരത്തില്‍ സംയുക്ത കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തു. ഊര്‍ജം, സാമ്പത്തിക നയം, സുരക്ഷ, പ്രതിരോധം എന്നീ വിഷയങ്ങളില്‍ ഊന്നല്‍ നൽകിയുള്ള ചര്‍ച്ചകളും നടത്തി. യുക്രെയ്നുള്ള സൈനിക സഹായവും അജണ്ടയിലുണ്ടായിരുന്നു. ഷോള്‍സും മക്രോണും സംയുക്ത പത്രസമ്മേളനം നടത്തി.

English Summary: France, Germany celebrate 60 years of Elysee Treaty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com